Madhya Pradesh: അടുത്തിടെ നടന്ന ഏറ്റവും ലജ്ജാകരമായ സംഭവത്തില്‍ BJP നേതാവ് പോലീസ് കസ്റ്റഡിയില്‍. മധ്യ പ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് പ്രവേശ് ശുക്ലയാണ് പോലീസ് പിടിയിലായത്.
പ്രവേശ് ശുക്ല മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവം വൈറലായതോടെ കൃത്യം നടത്തുന്ന വ്യക്തി BJP നേതാവാണ് എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. ആളെ വ്യക്തമായതോടെ സംഭവം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. അങ്ങേയറ്റം അപലനീയമാണ് ഈ സംഭവമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിജെപി നേതാവ് പ്രവേശ് ശുക്ലയാണ് ഈ ഹീനകൃത്യം നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ പ്രമുഖ എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പതിവുപോലെ പ്രവേശ് ശുക്ലയുടെ BJP ബന്ധം നിഷേധിച്ച് പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ലജ്ജാകരമായ സംഭവത്തിൽ പ്രവേശ് ശുക്ല തന്‍റെ പ്രതിനിധിയല്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി കേദാർ ശുക്ല എംഎല്‍എ അറിയിച്ചു. പ്രതിയുമായി ഒരു ബന്ധവും തനിക്കില്ല എന്നും നേതാവ് വ്യക്തമാക്കി. എന്നാല്‍, കേദാർ ശുക്ലയും പ്രവേശ് ശുക്ലയും തമ്മിലുള്ള ഔദ്യോഗിക ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ വൈറലായതോടെ BJP നേതൃത്വം വീണ്ടും വെട്ടിലയിരിയ്ക്കുകയാണ്. സംഭവത്തില്‍ പ്രവേഷ് ശുക്ലയുടെ സ്വഭാവത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു.
മാസങ്ങള്‍ക്കകം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തില്‍ ഈ സംഭവം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കുടുക്കിയിരിയ്ക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല ദേശീയ തലത്തിലും വാര്‍ത്ത വൈറലായതോടെ ആദിവാസികളുടെ ഉന്നമനം കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ വെട്ടിലായിരിയ്ക്കുകയാണ്.
അതേസമയം, വീഡിയോ വ്യാജമാണ് എന്നും തന്‍റെ മേല്‍ ആരും മൂത്രമൊഴിച്ചിട്ടില്ല എന്നും ആദിവാസി യുവാവ് സാക്ഷ്യപ്പെടുത്തുന്ന രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്...!!
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏറ്റവും പ്രതിരോധത്തിലായിരിക്കുന്നത് ഇപ്പോള്‍ ബിജെപിയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ ആദിവാസി വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് നേതാവ് നടത്തിയ ഹീന കൃത്യം മറനീക്കി പുറത്തുവരുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...