Ban on International Flights: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി

കോവിഡ് വ്യാപനത്തെ  തുടര്‍ന്ന്  ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള  വിലക്ക്  വീണ്ടും നീട്ടി.    Covid മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 03:14 PM IST
  • കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി.
  • അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ തുടരും.
  • Covid മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം
Ban on International Flights: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ  നീട്ടി

New Delhi: കോവിഡ് വ്യാപനത്തെ  തുടര്‍ന്ന്  ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള  വിലക്ക്  വീണ്ടും നീട്ടി.    Covid മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.

ഞായറാഴ്ച  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation - DGCA) ആണ്  പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.    ഇതനുസരിച്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള  വിലക്ക് സെപ്റ്റംബര്‍  30  വരെ തുടരും.

കോവിഡ് (Covvid-19) മഹാമാരിയുടെ മൂന്നാം തരംഗ ഭീഷണിയും  നിരവധി രാജ്യങ്ങളില്‍ Covid Delta Plus Variant വ്യാപനം  ശക്തമാവുന്ന  സാഹചര്യവും കണക്കിലെടുത്താണ്   DGCA യുടെ ഈ തീരുമാനം. 

എന്നാല്‍,  ചരക്ക് വിമാനങ്ങള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. 

ഇന്ത്യയില്‍ നിന്നും  ഇപ്പോള്‍   'എയര്‍ ബബിള്‍' കരാറില്‍ ഏര്‍പ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

Also Read: India COVID Update : രാജ്യത്ത് 45,083 പേർക്ക് കൂടി കോവിഡ് രോഗബാധ; പകുതിയിലധികം രോഗബാധിതരും കേരളത്തിൽ നിന്ന്

Covid വ്യാപനം തീവ്രമായത്തോടെ 2020 മാര്‍ച്ച്‌  മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23 മുതലാണ്​ അന്താരാ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News