എസ്.യുവി പ്രേമം ട്രെൻഡിങ്ങായി വരുകയാണ് ഇന്ത്യയിൽ ഒരു മികച്ച വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഒടുവിൽ കാറിൽ നിന്നും എസ്.യുവികളിലേക്ക് തിരിയുന്നതാണ് സംഭവം. രാജ്യത്തെ കാർ വിൽപ്പനയെ തന്നെ ഇത് വലിയ അളവിൽ സഹായിക്കുന്നുണ്ട്. ഇനി നോക്കുന്നത് 2022-ജനുവരിയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ മികച്ച അഞ്ച് എസ്.യുവികളാണ്
മഹീന്ദ്ര XUV300
മഹീന്ദ്രയുടെ സബ് കോംപാക്റ്റ് എസ്യുവിയായ മഹീന്ദ്ര XUV300 വിൽപ്പനയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് 4,550 യൂണിറ്റുകളാണ് 2022 ജനുവരിയിൽ വിറ്റ വാഹനങ്ങൾ. 2021 ജനുവരിയിൽ ഇത് 4,612 യൂണിറ്റായിരുന്നു.1.2 ലിറ്റർ, ത്രി സിലിണ്ടർ, പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നീ വേരിയൻറുകളിൽ മഹീന്ദ്ര XUV300 ലഭ്യമാണ്.
കിയ സോനെറ്റ്
വിൽപ്പനയുടെ കാര്യത്തിൽ, ഹ്യുണ്ടായ് വെന്യുവിനോട് കിട പിടിച്ചിരുന്ന കിയ സോനെറ്റിന് ഈ വർഷം ആദ്യ മാസത്തിൽ വിൽപ്പനയിൽ 22 ശതമാനം ഇടിവുണ്ടായി, 6,904 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. മറ്റ് വാഹന നിർമ്മാതാക്കൾ ഈ വർഷം അവരുടെ പുതിയ എസ്.യുവി മോഡലുകൾ പുറത്തിറക്കുമ്പോൾ കിയ സോനെറ്റിന്റെ വിൽപ്പന ഇടിവ് ആശങ്കയ്ക്ക് കാരണമാകാം
മാരുതി സുസുക്കി വിറ്റാര ബ്രെസ്സ
ഈ വർഷം, മാരുതി സുസുക്കി അതിന്റെ സബ് കോംപാക്റ്റ് എസ്യുവിയായ വിറ്റാര ബ്രെസ്സയുടെ പുത്തൻ പതിപ്പ് അവതരിപ്പിക്കും. 2020 മോഡലിന് ശേഷം ബ്രെസ്സയ്ക്ക് എസ്യുവി മേഖലയിലെ ആധിപത്യം നഷ്ടമായിരുന്നു. മാരുതി ഈ വർഷം ജനുവരിയിൽ 9,576 ബ്രെസ്സകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസം 10,623 ആയിരുന്നു
ഹ്യുണ്ടായ് വെന്യു
2021 ജനുവരിയിൽ ഹ്യുണ്ടായ് വെന്യു 11,779 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാൽ 2022 ജനുവരിയിൽ 11,377 യൂണിറ്റുകളുമായി സെഗ്മെന്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമായിരിക്കയാണ് ഹ്യുണ്ടായ് വെന്യു, വിൽപനയിൽ നേരിയ ഇടിവുണ്ടായെങ്കിലും, രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഹ്യുണ്ടായ് വെന്യു ഒമ്പതാം സ്ഥാനത്താണ്.
ടാറ്റ നെക്സോൺ
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് നെക്സോൺ. വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചെറിയ എസ്യുവി കൂടിയാണ്. 2022 ജനുവരിയിൽ 13,816 യൂണിറ്റുകൾ വിറ്റഴിച്ച വാഹനം 2021 ജനുവരിയിൽ 8,225 യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റത്.68 ശതമാനം വിൽപ്പന വർദ്ധനയോടെയാണ് നെക്സോൺ 2022 ആരംഭിച്ചത്. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിന് ഇന്ത്യയിലും മികച്ച സ്വീകാര്യത ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...