7th Pay Commission: കേന്ദ്ര ജീവനക്കാരുടെ കാത്തിരിപ്പ് ഈ മാസം അവസാനിക്കും. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (All India Consumer Price Index) പ്രഖ്യാപിച്ചതിനുശേഷം ഇത് അതിവേഗം നടപ്പാക്കപ്പെടുമെന്ന് റിപ്പോർട്ട്. മോദി സർക്കാർ ക്ഷാമബത്ത (DA) നാല് ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇത് നടന്നാൽ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും.
ഡിഎയുടെ വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ഇത് വലിയ നേട്ടമുണ്ടാക്കും എണ്ണ കാര്യത്തിൽ സംശയമില്ല. ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും ഈ വർധന. നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 17 ശതമാനം ഡിഎ (DA) ലഭിക്കുന്നുണ്ടെങ്കിലും ഇത് 4 ശതമാനം വർദ്ധിപ്പിച്ചാൽ അത് 21 ശതമാനത്തിലെത്താം. കൊറോണ കാലഘട്ടത്തിൽ നേരിട്ട പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോൾ സർക്കാർ ഉടൻ തന്നെ ഇത് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള ഡിഎയുടെ പ്രഖ്യാപനം സാർക്കാരിന് നടത്തണം.
Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി മുതൽ ഡിഎ വർധിക്കും
ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് പ്രയോജനം
കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നെങ്കിലും ഇപ്പോൾ അത് പതുക്കെ ട്രാക്കിലേക്ക് നീങ്ങുകയാണ്. വാർത്തകളുടെ അടിയസ്ഥാനത്തിൽ സർക്കാർ കേന്ദ്ര ജീവനക്കാരുടെ ആഗ്രഹമനുസരിച്ച് ഉടനെ പ്രഖ്യാപനം നടത്തുമെന്നാണ്. എന്തുകൊണ്ടെന്നാൾ ഈ ഡിഎയുടെ (DA) വർധന വാർത്ത 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഇടയിൽ സന്തോഷത്തിന്റെ തിരമാലകൾ സൃഷ്ടിക്കും. ഇതിനകം കണക്കാക്കുന്ന 17 ശതമാനം അനുസരിച്ച് കേന്ദ്ര ജീവനക്കാർക്ക് 2021 വരെ ഡിഎ ലഭിക്കുന്നത് തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്, അതുകൊണ്ടുതന്നെ താമസിയാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) സന്തോഷിക്കാനുള്ള വാർത്ത കിട്ടാൻ സാധ്യതയുണ്ട്.
ധനമന്ത്രാലയത്തിന്റെ പ്രസ്താവന
കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളമോ പെൻഷനോ കണക്കിലെടുത്ത് ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാമെന്ന് ധനമന്ത്രാലയം ഇതിനകം പറഞ്ഞിട്ടുണ്ട്. DA, DR എന്നിവയുടെ ചെലവ് പ്രതിവർഷം 12,510 കോടി രൂപയാണ് എന്നാൽ ഇത് വർദ്ധനവിന് ശേഷം ഇത് 14,595 കോടിയിലെത്തുമെന്നാണ് അനുമാനം. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (All India Consumer Price Index ) പ്രഖ്യാപിച്ചു. ഇപ്പോൾ ഡിഎയുടെ വർദ്ധനവിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.