Food Poisoning Karnataka: ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 137 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി പേര്‍ ആശുപത്രിയിൽ

Food Poisoning Karnataka:  രാത്രി 2 മണിയോടെ 137 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ലഭിച്ചതായി മംഗളൂരു എസ്പി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 10:54 AM IST
  • ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 137 വിദ്യാർത്ഥികൾക്കാണ് പെട്ടെന്ന് അസുഖം ബാധിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Food Poisoning Karnataka: ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 137 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി പേര്‍ ആശുപത്രിയിൽ

 Mangaluru, Karnataka: കർണാടകയിലെ മംഗലാപുരത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോളേജിലെ നൂറിലധികം വിദ്യാർത്ഥികള്‍ക്ക് രാത്രിയില്‍ അത്താഴം കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.  

ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 137 വിദ്യാർത്ഥികൾക്കാണ് പെട്ടെന്ന് അസുഖം ബാധിച്ചത്. ഇവരെ ഉടന്‍ തന്നെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ്   ജില്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.അശോക് പറയുന്നത്‌. മംഗളൂരുവിലെ ശക്തിനഗർ മേഖലയിലാണ് സംഭവം.

Also Read:   Turkey Earthquake: തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3800 കടന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കും

രാത്രി 2 മണിയോടെ 137 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ലഭിച്ചതായി മംഗളൂരു എസ്പി പറഞ്ഞു. അത്താഴം കഴിച്ചയുടനെ വിദ്യാർത്ഥികൾക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു തുടങ്ങി. പല വിദ്യാർത്ഥികൾക്കും ഛർദ്ദിയും വയറിളക്കവും ഉണ്ടായി.  സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വിദ്യാർഥികളെ ഉടൻതന്നെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് എസ്പി വ്യക്തമാക്കി. 

Also Read:  Budh Gochar 2023: കാത്തിരിപ്പിന് അവസാനം... ഇന്നു മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണ ദിനം!

അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.അശോക് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഹോസ്റ്റല്‍  വാർഡനുമായി സംസാരിച്ച് സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ജലമലിനീകരണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

 

Trending News