World Hypertension Day: ഉത്തരേന്ത്യയിലെ കഠിനമായ ചൂട് രക്തസമ്മർദ്ദമുള്ളവരെ ബാധിക്കുമോ?

ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയിലേക്ക് നയിക്കുന്ന അപകടസാധ്യതയുള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ.

Written by - Zee Malayalam News Desk | Edited by - Roniya Baby | Last Updated : May 17, 2022, 10:11 AM IST
  • ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് വളരെ അപകടസാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
  • രാജ്യതലസ്ഥാനം ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും തീവ്രമായ ഉഷ്ണതരം​ഗത്തിലൂടെയാണ് കടന്ന് പോകുന്നത്
  • ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, ഞായറാഴ്ച ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നു
  • ഹരിയാനയിലെ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
World Hypertension Day: ഉത്തരേന്ത്യയിലെ കഠിനമായ ചൂട് രക്തസമ്മർദ്ദമുള്ളവരെ ബാധിക്കുമോ?

ന്യൂഡൽഹി: എല്ലാ വർഷവും മെയ് 17 ലോക രക്താതിമർദ്ദ ദിനമായി ആചരിക്കുന്നു. ഇന്ത്യ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കുന്നത് അനുസരിച്ച്, ഇന്ത്യയിലെ ഓരോ നാല് മുതിർന്നവരിലും ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ട്. ഇതിൽ 10 ശതമാനം രോഗികൾക്ക് മാത്രമേ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സാധിക്കുന്നുള്ളൂ. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയിലേക്ക് നയിക്കുന്ന അപകടസാധ്യതയുള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ.

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് വളരെ അപകടസാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യതലസ്ഥാനം ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും തീവ്രമായ ഉഷ്ണതരം​ഗത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, ഞായറാഴ്ച ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 1966 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. ഉയർന്ന ചൂടുള്ള കാലാവസ്ഥയും ജീവിതരീതികളും രക്തസമ്മർദ്ദ നിലയെ ബാധിക്കുമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ALSO READ: ഗ്രീൻ ടീ കുടിച്ചാൽ വയർ കുറയുമോ? ഇല്ല; പക്ഷേ വ്യായാമത്തിനൊപ്പം ​ഗ്രീൻ ടീ കൂടിയായാൽ വയർ കുറയും

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, വൃക്കരോഗം, വാസ്കുലർ ഡിമെൻഷ്യ എന്നീ രോ​ഗങ്ങളിലേക്ക് നയിക്കുമെന്ന് ദ്വാരകയിലെ ആകാശ് ഹെൽത്ത് കെയറിലെ കാർഡിയോളജി ഡയറക്ടർ ഡോ. ആശിഷ് അഗർവാൾ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. താപനില ഉയരുന്നത് ഹൃദയമിടിപ്പ് വേ​ഗത്തിലാകാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. കഠിനമായ ചൂടുള്ള കാലാവസ്ഥയിൽ, ചൂടിനെ പുറന്തള്ളാൻ ശരീരം ശ്രമിക്കും. ഇതിന്റെ ഭാ​ഗമായി ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. സാധാരണ കാലാവസ്ഥയേക്കാളും അതികഠിനമായ ചൂടുള്ള കാലാവസ്ഥയിൽ മിനിറ്റിൽ ഇരട്ടി രക്തചംക്രമണം നടത്തുമ്പോൾ ഹൃദയമിടിപ്പ് വേ​ഗത്തിലാകും.

കഠിനമായ ചൂട് കുറഞ്ഞ രക്തസമ്മർദ്ദത്തിനും കാരണമാകും. തീവ്രമായ അന്തരീക്ഷ ഊഷ്മാവ് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. ഇത് വിയർപ്പ് വർധിപ്പിക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും. വേനൽക്കാലത്ത്, നമ്മുടെ രക്തക്കുഴലുകൾക്ക് വികാസം സംഭവിക്കാം. ഇത് രക്തസമ്മർദ്ദം കുറയുന്നതിലേക്ക് നയിക്കുന്നു. അമിതമായ വിയർപ്പും വിയർപ്പിലൂടെ സോഡിയം നഷ്ടപ്പെടുന്നതും രക്തസമ്മർദ്ദം കുറയാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ALSO READ: രക്തസമ്മർദ്ദം കുറയ്ക്കാൻ ആയുർവേദത്തിലെ വഴികൾ

50 വയസ്സിനു മുകളിലുള്ളവർ, അമിതഭാരമുള്ളവർ, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട രോ​ഗാവസ്ഥയുള്ളവർ എന്നിവർക്ക് ചൂടും വിയർപ്പും ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കുറയ്ക്കും. ഇത് രക്തത്തിന്റെ അളവ് കുറയ്ക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ശരീരത്തിനെ തണുപ്പിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ഹൃദയത്തിന് ആയാസം സൃഷ്ടിക്കുകയും ചെയ്യും. ഉയർന്ന താപനില ഉറക്കത്തെയും ബാധിക്കും. ഉറക്കക്കുറവ് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് ഹൈപ്പർടെൻഷൻ രോഗികളെ ബാധിക്കും. ഹൈപ്പർടെൻഷൻ ഉള്ളവർ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

രക്താതിമർദ്ദമുള്ള ആളുകൾക്ക് പുറമേ, സാധാരണ അല്ലെങ്കിൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിക്കുകയും രക്തസമ്മർദ്ദം കുറയുകയും തലകറക്കം ഉണ്ടാകുകയും ചെയ്യും. രക്തസമ്മർദ്ദം ഉയരുന്നതും ഒരുപരിധിയിൽ കൂടുതൽ താഴുന്നതും അപകടമാണ്. കഠിനമായ ചൂടുള്ള കാലാവസ്ഥയിൽ ഈ രണ്ട് അവസ്ഥകളും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. താഴ്ന്നതും ഉയർന്നതുമായ രക്തസമ്മർദ്ദമുള്ള ആളുകൾ ധാരാളം വെള്ളം കുടിക്കണമെന്നും പരമാവധി നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ നിർദേശിക്കുന്നു. ചൂടുമായി അൽപ്പനേരം സമ്പർക്കം പുലർത്തുന്നത് പോലും രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും. അതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News