Ginger Health Benefits: നമ്മുടെ പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. വളരെ പുരാതനകാലം മുതല്‍ ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞുതന്നെ ഇത് പലവിധത്തില്‍ ഉപയോഗിച്ചുവരുന്നു. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലുമെല്ലാം ഇഞ്ചി നാം ഉപയോഗിക്കാറുണ്ട്.
നൂറ്റാണ്ടുകളായി ഭക്ഷണത്തിന്‍റെ രുചി കൂട്ടാൻ മാത്രമല്ല ഔഷധമായും ഇഞ്ചി ഉപയോഗിച്ച് വരുന്നു. ആളുകൾ പല വിധത്തിലാണ് ഇഞ്ചി കഴിക്കുന്നത്. ചുമ, ജലദോഷം തുടങ്ങി പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇത് ഉപയോഗിക്കുന്നു. കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇഞ്ചിയിൽ പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ഉള്ളതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ ഏതെല്ലാമാണ് എന്ന് നോക്കാം...
ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു
ഇഞ്ചിക്ക് ആന്‍റിവൈറൽ, ആന്‍റിബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ജലദോഷത്തിന്‍റെയും ചുമയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. തൊണ്ടവേദന, കഫം, നെഞ്ചിലെ കഫക്കെട്ട് എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിനും ഇത് ഏറെ ഗുണകരമാണ്.
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
ഇഞ്ചിക്ക് ആന്‍റി വൈറൽ, ആന്‍റി ഫംഗൽ, ആന്‍റി-ടോക്സിക് ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്നു. ഇതിന്‍റെ ഉപഭോഗം പെട്ടെന്നുള്ള അണുബാധയിൽ നിന്നും പനിയിൽ നിന്നും സംരക്ഷണം നൽകുന്നു.
ദഹനത്തെ സഹായിക്കുന്നു
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. ഇത് കഴിക്കുന്നതുമൂലം വായറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയിലുണ്ട്. ഇത് ശരീരത്തെ അണുബാധയെ ചെറുക്കാനും രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സന്ധി വേദന, വീക്കം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു
സന്ധി വേദനയും വീക്കവും ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, വിട്ടുമാറാത്ത വേദന എന്നിവ കുറയ്ക്കാൻ ഇഞ്ചി സഹായിക്കും.
പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും. ഇത് ഇൻസുലിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ശരീരത്തിന്‍റെ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചി
കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്‍റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്‍റെ (എച്ച്‌ഡിഎൽ) അളവ് കൂട്ടുന്നതിനും ഇത് ഗുണകരമാണ്.
ക്യാൻസർ സാധ്യത കുറയ്ക്കും
ഇഞ്ചിയിൽ ആന്‍റിഓക്‌സിഡന്‍റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ ഇത് സഹായിക്കും.
ആർത്രൈറ്റിസ് വേദന കുറയ്ക്കുന്നു
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിൽ കാണപ്പെടുന്നു, ഇത് ആർത്രൈറ്റിസ് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിന് സഹായകമാകും. ഇഞ്ചി പച്ചയായോ വേവിച്ചതോ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
പ്രമേഹത്തിൽ നിന്നുള്ള ആശ്വാസം
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി പ്രമേഹ രോഗികൾക്ക് സഹായകമാണ്. പ്രമേഹ രോഗികൾ ഒരു സ്പൂൺ ഇഞ്ചി നീര് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും മോചനം
ഇഞ്ചി കഴിയ്ക്കുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാം. GABA എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി
ശരീരഭാരം കുറയ്ക്കാൻ ഇഞ്ചിയ്ക്ക് കഴിയും. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു, അധികം ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കാം.
ആർത്തവ വേദന
ആർത്തവ വേദനയ്ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തിലോ തേനിലോ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക.
മനംപിരട്ടലിന് ഇഞ്ചി
ഗർഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി.
ഇഞ്ചി പുരുഷന്മാർക്ക് നല്ലത്?
ഇഞ്ചി രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും പ്രത്യുൽപാദന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുകയും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉദ്ധാരണക്കുറവ് പോലെയുള്ള ലൈംഗിക അപര്യാപ്തതയ്ക്കും ഇഞ്ചി സഹായിച്ചേക്കാം, പരമ്പരാഗത വൈദ്യത്തിൽ ഇത് ഈ ആവശ്യത്തിനായി ഉപയോഗിച്ച് വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.