ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ആളുകളെ നിങ്ങൾക്ക് ചുറ്റും കാണാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ള ആളുകൾക്ക് കാലുകളിൽ നീർവീക്കവും സന്ധി വേദനയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു അവസ്ഥയിൽ ശരിയായ ചികിത്സ നടത്തിയില്ലെങ്കിൽ, പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
യൂറിക് ആസിഡിന്റെ പ്രശ്നം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, യൂറിക് ആസിഡിന്റെ പ്രശ്നം വർദ്ധിക്കും. യൂറിക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: ആർത്തവത്തിന് മുമ്പായി മാനസികപിരിമുറുക്കം നേരിടുന്നുവോ? പരിഹാരമുണ്ട്
ആവശ്യത്തിന് വെള്ളം കുടിക്കുക
പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിച്ചാൽ യൂറിക് ആസിഡ് ശരീരത്തിൽ കൂടുകയില്ല. ശരീരത്തിൽ ഇതിനോടകം ഉയർന്ന യൂറിക് ആസിഡ് ഉള്ള ഒരാൾ പകൽ സമയത്ത് കൂടുതൽ വെള്ളം കുടിക്കണം. കാരണം ഈ സമയത്ത് വൃക്കകൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യും. യൂറിക് ആസിഡ് പ്രശ്നമുള്ള ഒരാൾ ഒരു ദിവസം കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
അയമോദകം ചേർത്ത വെള്ളം
യൂറിക് ആസിഡ് പ്രശ്‌നമുള്ളവർ അയമോദകം ചേർത്ത വെള്ളം കുടിക്കണം. അയമോദകം വെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തോ ഉപയോഗിക്കാം. ഇത് യൂറിക് ആസിഡിനെ നിയന്ത്രണത്തിലാക്കുകയും വയറ്റിലെ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
ഒലിവ് ഓയിൽ
ഏറെ പോഷകഗുണമുള്ള എണ്ണകളിൽ ഒന്നാണ് ഒലിവ് ഓയിൽ. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുതലാണെങ്കിൽ ഭക്ഷണത്തിൽ ഒലി ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇത് യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു.
മതിയായ ഉറക്കം
ഒരു വ്യക്തിക്ക് ആരോഗ്യം നിലനിൽക്കണമെങ്കിൽ ദിവസവും എട്ട് മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മതിയായ ഉറക്കമില്ലാത്തതാണ് മിക്ക പ്രശ്‌നങ്ങൾക്കും കാരണം. മതിയായ ഉറക്കമില്ലായ്മ യൂറിക് ആസിഡിന്റെ പ്രശ്‌നം വർദ്ധിപ്പിക്കും. അതിനാൽ ആവശ്യത്തിന് ഉറങ്ങുന്നത് ഉറപ്പാക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...