Lassa fever| ലോകത്തെ ആശങ്കയിലാക്കി അടുത്ത രോഗം പടരുന്നു, ലാസ്സാ ഫീവർ എന്ന അപകടകാരി

.ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, എലികളുടെ വിസർജ്യങ്ങളിൽ നിന്നോ മലിനമായ ഭക്ഷണത്തിൽ നിന്നോ രോഗം പടരാം

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 01:13 PM IST
  • ഗുരുതരമാകുന്ന കേസുകളിൽ സാധാരണയായി 14 ദിവസത്തിനുള്ളിൽ മരണം
  • റിബാവൈറിൻ എന്ന ആൻറിവൈറൽ മരുന്നാണ് ലാസ്സ പനിക്കെതിരെയുള്ളത്
  • ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനോടകം രോഗം അതിവേഗം പടരുകയാണ്
Lassa fever| ലോകത്തെ ആശങ്കയിലാക്കി അടുത്ത രോഗം പടരുന്നു, ലാസ്സാ ഫീവർ എന്ന അപകടകാരി

ആഫ്രിക്ക: ഒന്നിന് പിറകെ ഒന്ന് എന്ന പോലെ കോവിഡിന് പിന്നാലെ ലോകത്തിൽ ആശങ്ക സൃഷ്ടിച്ച് പുതിയ രോഗം റിപ്പോർട്ട് ചെയ്തു. നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനോടകം രോഗം അതിവേഗം പടരുകയാണെന്നാണ് പുതിയ വാർത്തകൾ.

എന്താണ് ലാസ്സാ ഫീവർ (What is Lassa fever)

യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അനുസരിച്ച്, മൃഗങ്ങളിലൂടെ പകരുന്ന, വൈറൽ രോഗമാണിത്. അരീന എന്ന വൈറസിൻറ വകഭേദമാണ് ഇവയും.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, എലികളുടെ വിസർജ്യങ്ങളിൽ നിന്നോ മലിനമായ ഭക്ഷണം,  ശുചിയല്ലാത്ത വീട്ടുപകരണങ്ങൾ എന്നിവയലോ വഴി രോഗം പടരാം. സമ്പർക്കം പുലർത്തുന്നതിലൂടെയാണ് സാധാരണയായി മനുഷ്യർക്ക് ലസ്സ വൈറസ് ബാധിക്കുക. പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ എലികളുടെ ജനസംഖ്യയിൽ ഈ രോഗം വ്യാപകമാണ്.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ അനുസരിച്ച്, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അണുബാധ പടരാനുള്ള ,സാധ്യതയുണ്ട്. ലബോറട്ടറി വഴിയും ഇത്തരത്തിലൊന്ന് സംഭവിക്കാം.

ലാസ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? (First Lassa fever case)

1969 ലാണ് ലാസ വൈറസ് ആദ്യമായി കണ്ടെത്തിയത്, നൈജീരിയയിലാണ് ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിവർഷം 100,000 മുതൽ 300,000 വരെ  പേരെ ലാസ വെറസ് ബാധിക്കാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വൈറസ് ബാധിക്കുന്നവരിൽ ഏകദേശം 5,000  പേരെങ്കിലും മരണത്തിന് കീഴടങ്ങുന്നുണ്ട്. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു കാര്യമെന്താണെന്നാൽ ലാസ്സ പനിയുടെ ലക്ഷണങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

ലാസ വൈറസ്   ലക്ഷണങ്ങൾ, ചികിത്സ (Lassa fever  Treatment and Signs and symptoms)

പനി, ക്ഷീണം, എന്നിവയാണ് ലാസ വൈറസ് പിടിപെടുന്നവരിൽ കാണുന്ന പ്രധാന പ്രശ്നങ്ങൾ. വളരെ പെട്ടെന്ന് തന്നെ രോഗികൾക്ക് തലവേദന, തൊണ്ടവേദന, പേശി വേദന, നെഞ്ചുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ചുമ, വയറുവേദന എന്നിവയും അനുഭവപ്പെടാം.

ചില കേസുകളിൽ മുഖത്തെ നീർവീക്കം, വായ, മൂക്ക്, യോനിയിൽ അല്ലെങ്കിൽ അന്നനാളത്തിൽ നിന്നുള്ള രക്തസ്രാവം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയും ഉണ്ടാകാം, രോഗം ഗുരുതരമാകുന്ന കേസുകളിൽ സാധാരണയായി 14 ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

റിബാവൈറിൻ എന്ന ആൻറിവൈറൽ മരുന്നാണ് ലസ്സ പനി ബാധിക്കുന്ന രോഗികളിൽ വിജയകരമായി ഉപയോഗിക്കുന്നത്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ചികിത്സ ഏറ്റവും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News