ദിവസവും നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. കാഴ്ചക്കാർക്ക് കൗതുകം പകരുന്ന ഇത്തരം ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം നമ്മൾ കാണാറുള്ളതാണ്. അത്തരത്തിലുള്ള ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ എന്ന് പറയാറുള്ളത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയും. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള പല സൂചനകളും ഇങ്ങനെയുള്ള ചിത്രങ്ങളിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പോലും പറയുന്നത്. നമ്മുടെ സ്വഭാവ സവിശേഷതകളും ഇതിൽ നിന്ന് അറിയാം.
അത്തരത്തിലൊരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ മൂന്ന് മുഖങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുക എന്നതാണ് നിങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളി. ഒരു താടിയുള്ള മനുഷ്യനെ ആയിരിക്കും ഒറ്റ നോട്ടത്തിൽ എല്ലാവരും ശ്രദ്ധിക്കുക. എന്നാൽ ആ മുഖം കൂടാതെ മറ്റ് മൂന്ന് മുഖങ്ങൾ കൂടി ഈ ചിത്രത്തിൽ മറഞ്ഞിരിപ്പുണ്ട്. 13 സെക്കൻഡ് നിങ്ങൾക്കുള്ള സമയം. അതിനുള്ളിൽ മൂന്ന് മുഖവും കണ്ടെത്താൻ സാധിക്കുമോ?
Also Read: Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?
ബ്രെയിനിന് ഒരു ചെറിയ വർക്ക്ഔട്ട് കൊടുത്ത് നോക്കാം. മറഞ്ഞിരിക്കുന്ന മുഖങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാം. എങ്കിലും ചിത്രം ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ മൂന്ന് മുഖങ്ങൾ കണ്ടെത്താൻ സാധിച്ചേക്കാം. മികച്ച നിരീക്ഷണ വൈദഗ്ധ്യമുള്ള ഒരാൾക്ക് 13 സെക്കൻഡിനുള്ളിൽ തീർച്ചയായും കണ്ടെത്താനാകും. ഇതിൽ രണ്ട് മുഖങ്ങൾ ചിലപ്പോൾ പെട്ടെന്ന് കണ്ടെത്താനായേക്കും. മൂന്നാമത്തെ മുഖമാണ് കണ്ടെത്താൻ പ്രയാസം. മൂന്ന് മുഖങ്ങളും കണ്ടെത്താൻ കഴിയാത്തവർക്ക് ഉത്തരത്തിനായി താഴേയ്ക്ക് സ്ക്രോൾ ചെയ്യാം.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഇത് നല്ലൊരു വ്യായാമമാണ്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...