ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നിങ്ങളെ പറ്റിക്കാറുണ്ട്. നിങ്ങളുടെ തലച്ചോറിലും മനസിലും ചില ചിത്രങ്ങളെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാക്കും. അതിനാൽ തന്നെ നിങ്ങൾ കാണുന്നത് തന്നെയാണോ സത്യമെന്ന് നിങ്ങൾക്ക് മനസിലാകാതെ വരികെയും ചെയ്യും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം മനസിലാക്കാൻ ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൂടാതെ ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വളരെ രസകരമാണ്. ഇവ പലപ്പോഴും സ്ട്രെസ് കുറയ്ക്കാനും ടെൻഷൻ ഇല്ലാതാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ഇതിലെ സമസ്യകൾ കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്, അതിനോടൊപ്പം തന്നെ ഇത്തരം ചിത്രങ്ങൾ ആളുകളെ വട്ടം കറക്കാറുമുണ്ട്.
ജോഹന്നാസ് സ്റ്റോറ്റർ എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രമാണിത്. നിങ്ങൾ ഈ ചിത്രത്തിൽ എന്താണ് കണ്ടത്? ഈ ചിത്രം ആദ്യം കാണുമ്പോൾ ഒരു മരത്തിൽ ഇരിക്കുന്ന തത്തയെ ആണ് നിങ്ങൾക്ക് കാണാൻ കഴിയുക. കാണുമ്പോൾ ഇതൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണെന്നും തോന്നും. എന്നാൽ ഈ ചിത്രത്തിൽ ഒരു പെൺക്കുട്ടി ഒളിച്ചിരിപ്പുണ്ട്. ആ പെൺകുട്ടിയെ 5 സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്താൻ കഴിയുമോ? കണ്ടെത്തിയോ? ഇല്ലെങ്കിൽ ചിത്രത്തിൽ ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കൂ. ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉത്തരം പറയാം. ആ പെൺകുട്ടി തന്നെയാണ് തത്ത. പെൺകുട്ടി തത്തയുടെ രൂപത്തിൽ ഇരിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തത്. നിങ്ങൾക്ക് പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിങ്ങൾ വളരെയധികം നിരീക്ഷണ പാടവം ഉള്ള ആളാണെന്നാണ് അർത്ഥം.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താമോ? 7 സെക്കന്റുകൾ മാത്രമാണ് സമയം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.