തിരുവനന്തപുരം: തലസ്ഥാനത്തിന്റെ രുചി വൈവിധ്യങ്ങൾ തേടിയുള്ള യാത്രയിൽ ഇന്ന് സീ മലയാളം ന്യൂസ് പ്രേക്ഷകരേ കൂട്ടിക്കൊണ്ടു പോകുന്നത് പഴങ്കഞ്ഞി വിഭവത്തിലേക്കാണ്. നല്ല അസാധ്യ രുചികൂട്ടുകൾ നിറച്ചുള്ള പഴങ്കഞ്ഞി കിട്ടുന്ന ഒരു കടയുണ്ട് തിരുവനന്തപുരത്ത്. തിരുവനന്തപുരം - കൊല്ലം ദേശീയപാതയിൽ തോന്നയ്ക്കലിലാണ് കാന്താരീസ് (Kantharees) എന്ന പേരിലുള്ള പഴങ്കഞ്ഞികട. ശ്യാമിൻ്റെ കാന്താരീസിലെ വിശേഷങ്ങൾ അറിയാം ഇനി.
രാവിലെ 11 മുതൽ മുതൽ വൈകിട്ട് മൂന്നര വരെയാണ് കാന്താരീസ് പ്രവർത്തിക്കുന്നത്. പരമ്പരാഗതമായ രീതിയിൽ ചട്ടിയിൽ ചോറും കറികളുമൊക്കെ നിറച്ചു കൊണ്ടുവരുന്നത് കാണുമ്പോൾ തന്നെ മനസ്സു നിറയും. കഴിച്ചാൽ വയറും നിറയും. ചോറും തൈരും കറികളും ഉൾപ്പടെ ചേർത്തൊരു പിടിപിടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനെ കഴിയില്ല.
ALSO READ : കളരിയിലും യോഗാഭ്യാസത്തിലും മിടുക്കൻ; ആറര വയസ്സുകാരൻ ആദിത്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ!!!
അസാധ്യ ഗംഭീര രുചിയാണ് ഇവിടത്തെ പഴങ്കഞ്ഞിക്ക്. സിനിമാ, സീരിയൽ, രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്തർ ഉൾപ്പടെയുള്ളവർ തിരുവനന്തപുരത്തേക്കും തങ്ങളുടെ തിരിച്ചുമുള്ള യാത്രയിൽ ഇവിടേക്ക് എത്താറുണ്ടെന്ന് ഉടമ ശ്യാം പറയുന്നു. 25 വർഷമായുള്ള തന്റെ ആഗ്രഹമാണ് കാന്താരീസിലൂടെ സഫലമാക്കാൻ കഴിഞ്ഞതെന്നും ആളുകൾക്ക് ഭക്ഷണം വിളമ്പുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നോളവും വരില്ലെന്നും ശ്യാമിന്റെ വാക്കുകൾ.
രാവിലെ 9 മണി മുതൽ കാന്താരിസിലേക്ക് ആളുകൾ എത്തിത്തുടങ്ങും. പതിനൊന്നു മണിയോടെയാണ് പഴങ്കഞ്ഞി തുടങ്ങുന്നത്. ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ നേരത്തെയും ആരംഭിക്കും. വൈകിട്ട് മൂന്നര വരെ ഇവിടെ പഴങ്കഞ്ഞി കിട്ടും. കൂടാതെ സ്പെഷ്യൽ മീൻ കറികളും മീൻ ഫ്രൈയും ഉൾപ്പെടെ വിഭവങ്ങളും മിതമായ നിരക്കിൽ ലഭിക്കും. ശാന്ത സുന്ദരമായ സ്ഥലത്തിരുന്ന് ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് രുചിവൈവിധ്യം നുണയാം എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.
കുടുംബസമേതമാണ് ആളുകൾ നഗരത്തിൽ നിന്നുപോലും ഇവിടേക്ക് എത്തുന്നത്. അവധി ദിവസങ്ങൾ ആയാൽ പിന്നെ പറയുകയും വേണ്ട. നല്ല തിരക്കും ഉണ്ടാകും. വാഹന പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ലഭ്യമാണ്. ഇതിനാൽ, കുടുംബസമേതം വാഹനങ്ങളിൽ എത്തുന്നവർക്ക് പോലും സ്വസ്തമായി ആസ്വദിച്ച് പഴങ്കഞ്ഞി കുടിച്ച് സന്തോഷത്തോടെ മടങ്ങുകയും ചെയ്യാം.
ALSO READ : പോലീസുകാർക്കായി തൊപ്പി നെയ്യുന്ന രാജേന്ദ്രനെ പരിചയപ്പെടാം; മൂന്നരപതിറ്റാണ്ട് നീളുന്ന ജോലിയിൽ മുഴുകി ഈ 64കാരൻ
സ്ഥിരം ഫാസ്റ്റ് ഫുഡ് ഉൾപ്പടെ കഴിക്കുന്നവരോട് ഞങ്ങൾക്ക് ഇത്രയേ പറയാനുള്ളൂ. വല്ലപ്പോഴും ആരോഗ്യത്തിന് ഉന്മേഷം കിട്ടുന്ന പഴങ്കഞ്ഞിയൊക്കെ കുടിക്കണം. സംഗതി ഉഷാറാണ്. വെറും വാക്ക് പറയുന്നതല്ല ഒരിക്കൽ എത്തുന്നവർ പിന്നെയും ഇവിടേക്ക് എത്തി പോകും. അത്രമേൽ മനോഹരമാണ് കാന്താരീസും ഇവിടത്തെ പഴങ്കഞ്ഞിയും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.