ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് കാർഡിയോ വാസ്കുലർ റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു. എഡിൻബർഗ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഉപ്പ് കൂടുതലായി കഴിക്കുന്നവരിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയത്. ഉപ്പ് കുറഞ്ഞ ഭക്ഷണം നൽകുന്ന എലികളെ അപേക്ഷിച്ച് സ്ട്രെസ് ഹോർമോണുകളുടെ അളവ് ഉപ്പ് കൂടുതൽ നൽകുന്ന എലികളിൽ 75 ശതമാനം വർധിച്ചതായി കണ്ടെത്തി.
മിക്ക ആളുകളും ദിവസവും ഒമ്പത് ഗ്രാം ഉപ്പ് കഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. പ്രതിദിന സോഡിയം ഉപഭോഗം ആറ് ഗ്രാമിൽ താഴെയാണ് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്. ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ഹൃദയം, രക്തക്കുഴലുകൾ, വൃക്കകൾ എന്നിവയെയും ദോഷകരമായി ബാധിക്കും. ഉയർന്ന ഉപ്പ് കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്.
ALSO READ: Infertility Impacts Mental Health: വന്ധ്യത സ്ത്രീകളിൽ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
1- ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
2- സോഡിയം നിങ്ങളുടെ ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ കാരണമാകുന്നതിനാൽ ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം വർധിക്കാൻ കാരണമാകും.
3- അമിതമായി ഉപ്പ് കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. രക്തസമ്മർദ്ദം വർധിക്കുന്നത് വഴി ഉറക്കപ്രശ്നങ്ങൾ നേരിടും.
4- അമിത അളവിൽ സോഡിയം ശരീരത്തിലെത്തുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് കാലക്രമേണ വൃക്കകളെ തകരാറിലാക്കും. അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകും.
5- അമിതമായ സോഡിയം മൂത്രത്തിൽ കാത്സ്യം വിസർജ്ജനം വർദ്ധിപ്പിക്കുന്നതിനാൽ ഉയർന്ന ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...