നമ്മുടെ വീടുകളിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. ആരോഗ്യം മെച്ചപ്പെടുത്താൻ നെയ്യ് കഴിക്കുന്നത് നല്ലതാണെന്നാണ് പറയാറുള്ളത്. ആരോഗ്യ വിദഗ്ധർ മുതൽ പോഷകാഹാര വിദഗ്ധർ വരെ നെയ്യ് കഴിക്കുന്നത് പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. ഭക്ഷണത്തിൽ നെയ്യ് പൂർണമായും ഉൾപ്പെടുത്തണമെന്നും പറയുന്നുണ്ട്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ദിവസം എത്ര സ്പൂൺ നെയ്യ് കഴിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഒരു തരത്തിലുള്ള രോഗവും ഇല്ലാത്ത ഒരാൾ ദിവസവും 6-8 സ്പൂൺ നെയ്യ് കഴിക്കണം. വർക്ക് ഔട്ട് ചെയ്യുന്നവരാണെങ്കിൽ നെയ്യ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അമിതമായി നെയ്യ് കഴിക്കുന്നവർ വർക്ക് ഔട്ട് ചെയ്യുകയോ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്തില്ലെങ്കിൽ ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ ഫാറ്റി ആസിഡുള്ളവർ നെയ്യ് കഴിക്കരുത്. ഹൃദയം, ആമാശയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെങ്കിൽ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ നെയ്യ് കഴിക്കാവൂ. ഇത് കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ശരിയായ രീതിയല്ലെങ്കില്‍ പണി കിട്ടും!
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെയ്യ്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഏത് സീസണിലും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. നെയ്യിൽ വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം - അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നു. ഇതിനൊപ്പം നെയ്യിലെ പോഷകങ്ങളും വിവിധ രോഗങ്ങൾക്കെതിരെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്തുന്നതിന് നെയ്യ് മികച്ച രീതിയിൽ സഹായിക്കും. കാരണം ഇത് ദഹനവ്യവസ്ഥയെ ലൂബ്രിക്കേറ്റ് ചെയ്യും. നെയ്യ് കഴിക്കുന്നത് കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ പോഷകങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഓക്കാനം, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനക്കേടുകൾ ഒഴിവാക്കാനും ഇത് സഹായകമാണ്.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
നെയ്യ് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് മോശം കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുന്നു. കാരണം, നെയ്യിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഓർമ്മശക്തി വർധിപ്പിക്കുന്നു
നെയ്യ് കഴിക്കുന്നത് മാനസികമായ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ഓർമ്മശക്തി കൂട്ടുകയും ചെയ്യും. മെമ്മറി, ഏകാഗ്രത, ശ്രദ്ധ, തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. നല്ല മാനസികാരോഗ്യം, നല്ല മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകളാൽ സമ്പുഷ്ടം
എ, ഡി, ഇ തുടങ്ങി നിരവധി പ്രധാന വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് നെയ്യ്. വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ എല്ലുകളെ ശക്തിപ്പെടുത്തുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി നിങ്ങളുടെ ശരീരത്തിലുടനീളം കാത്സ്യം എത്തിക്കാൻ സഹായിക്കുന്ന വിറ്റാമിനാണ് കെ 2.
നെയ്യിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്
നെയ്യിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സെലിനിയം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഏത് സീസണിലും എല്ലുകളുടെയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അനീമിയ പോലുള്ള രോഗങ്ങളിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് സീസൺ വ്യത്യാസമില്ലാതെ ദിവസവും നെയ്യ് കഴിക്കണമെന്ന് പറയുന്നത്. നെയ്യ് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...