Good Habits to Look Younger: 45ാം വയസിലും 25 ന്‍റെ ലുക്ക്‌!! എന്നും ചെറുപ്പമായിരിക്കാന്‍ ഈ ശീലങ്ങൾ പാലിക്കാം

Good Habits to Look Younger: ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എങ്കില്‍,  നാം സ്വയം പരിപാലിക്കുന്നില്ലെങ്കിൽ, വേഗത്തില്‍ തന്നെ പ്രായമാകാൻ തുടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.    

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 04:23 PM IST
  • ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? 50ാം വയസിലും നല്ല ചടുലതയായിരിയ്ക്കും. അതിന് കാരണം അവര്‍ ഒരു പ്രായം മുതല്‍ ശീലിച്ചു പോന്ന ചില നല്ല " ശീലങ്ങള്‍" അല്ലെങ്കില്‍ Good Habits ആണ്.
Good Habits to Look Younger: 45ാം വയസിലും 25 ന്‍റെ ലുക്ക്‌!! എന്നും ചെറുപ്പമായിരിക്കാന്‍ ഈ ശീലങ്ങൾ പാലിക്കാം

Good Habits to Look Younger: പ്രായം കൂടുന്തോറും നമുക്കറിയാം ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അതിനാല്‍, നമ്മുടെ ശരീരത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എങ്കില്‍,  നാം സ്വയം പരിപാലിക്കുന്നില്ലെങ്കിൽ, വേഗത്തില്‍ തന്നെ പ്രായമാകാൻ തുടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.  

Also Read:  Carom Seeds Water: ദിവസവും അല്പം അയമോദകം തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ, ആശുപത്രിയെ മറക്കാം 

ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? 50ാം വയസിലും നല്ല ചടുലതയായിരിയ്ക്കും. അതിന് കാരണം അവര്‍ ഒരു പ്രായം മുതല്‍ ശീലിച്ചു പോന്ന ചില നല്ല " ശീലങ്ങള്‍" അല്ലെങ്കില്‍ Good Habits ആണ്.  നിങ്ങൾക്കും 45 വയസ്സിന് ശേഷവും ചെറുപ്പമായി കാണപ്പെടണം എങ്കില്‍ ആരോഗ്യവും സൗന്ദര്യവും  നിലനിർത്താൻ ചില സൂപ്പർ ആക്റ്റീവ് ശീലങ്ങൾ സ്വീകരിക്കുകയും വേണം.  

ചെറുപ്പം നിലനിർത്താൻ അതായത്, 45ാം വയസിലും 25ന്‍റെ ചുറുചുറുക്കോടെ  തുടരാന്‍ ഈ നല്ല  ശീലങ്ങള്‍ പാലിക്കാം 

1. ദിവസവും വ്യായാമം ചെയ്യുക

നിങ്ങൾക്ക് ചെറുപ്പവും ആരോഗ്യവും നിലനിർത്തണമെങ്കിൽ ദിവസവും വ്യായാമം ചെയ്യണം. അതെ, നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന വ്യായാമങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം. 

2. സമീകൃതാഹാരം കഴിയ്ക്കുക

ഭക്ഷണപാനീയങ്ങൾ നിങ്ങളുടെ ശരീരത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ആരോഗ്യവും ചെറുപ്പവും നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണം. അതെ, ആരോഗ്യം നിലനിർത്താൻ, നിങ്ങൾ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തണം. പാക്ക് ചെയ്തതും മധുരമുള്ളതുമായ  ഭക്ഷണപദാര്‍ത്ഥങ്ങളില്‍  നിന്നും അകലം പാലിക്കുക.

3. ശരിയായ ഉറക്കം

ആരോഗ്യകരമായി തുടരാൻ നല്ല ഉറക്കം വളരെ പ്രധാനമാണ്. 50 വയസ്സിലും സുന്ദരിയായി കാണണമെങ്കിൽ വേണ്ടത്ര ഉറങ്ങണം.ഇതിനായി ദിവസവും കുറഞ്ഞത്‌  9 മണിക്കൂർ എങ്കിലും ഉറങ്ങണം.

4. സ്ട്രെസ് മാനേജ്മെന്‍റ് 

ഇന്നത്തെ കാലത്ത് എല്ലാവരേയും മാനസിക പിരിമുറുക്കം എന്ന പ്രശ്‌നം അലട്ടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ മെഡിറ്റെഷന്‍ ചെയ്യുന്നത് ഉത്തമമാണ്.  ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്മർദ്ദം ഇല്ലാതാകുകയും നിങ്ങൾ ഫിറ്റും ആക്റ്റീവുമായി തുടരുകയും ചെയ്യും.

5. സാമൂഹിക ബന്ധം

നിങ്ങൾ ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ശക്തമായ ബന്ധം സ്ഥാപിക്കണം. കാരണം, സാമൂഹികമായി സജീവമാകുന്നതും കുടുംബത്തോടൊപ്പമുള്ളതും നിങ്ങളുടെ ബന്ധത്തെ ദൃഢമായി നിലനിർത്തുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News