എല്ലാവരുടെയും ആഗ്രഹം തനിക്ക് ആകർഷകമായ സുന്ദരമായ ഒരു മുഖം വേണം എന്നുതന്നെയാണ് അല്ലേ? സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവർ വിരളമാണ്.
പക്ഷേ പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഈ ബ്ലാക്ക്ഹെഡ്‌സ് (Blackheads). ഇത് ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ബ്ലാക്ക്ഹെഡ്‌സ് പ്രധാനമായും കാണപ്പെടുന്നത് മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ്.
Also Read: Weight Loss Drinks: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഈ സമയത്ത് മല്ലി വെള്ളം കുടിക്കുക!
അതും എണ്ണമയമുള്ള ചർമ്മത്തിലാണ് ഈ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലും കാണുന്നത്. ഇതിന് പരിഹാരം കാണാൻ നമ്മൾ പുറത്തൊന്നും പോകേണ്ട ആവശ്യമില്ല പകരം നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ മാത്രം മതിയാകും.
ബ്ലാക്ക്ഹെഡ്‌സ് മാറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...
1. ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതെടുക്കുക ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം ഉടച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. ശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകുക.
2. ബ്ലാക്ക്ഹെഡ്സിന് ഉപ്പ് നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ നല്ലതാണ്. ഇതിനായി ഉപ്പും ടൂത്ത്പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കിയശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യാം. ഉപ്പുള്ളതു കൊണ്ടു തന്നെ സ്‌ക്രബ് ചെയ്യാന്‍ എളുപ്പമാണ്. ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് ഫലം ലഭിക്കും.
Also Read: നിങ്ങൾക്കും Tomato Ketchup ഇഷ്ടമാണോ? ശ്രദ്ധിക്കുക ... അമിതമാകുന്നത് ആരോഗ്യത്തിന് ഹാനികരം!
3. അതുപോലെ ഉപ്പിനൊപ്പം ചെറുനാരങ്ങാനീരും ചേര്‍ത്തും ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകുക. ഇതും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ചെയ്യാം.
4. ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് ഇതിലേയ്ക്ക് വേണമെങ്കില്‍ നാരങ്ങാനീര് കൂടി ചേര്‍ത്തശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരറ്റുക ശേഷം കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാം.
5. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിനും പരിഹാരമാണ്. മുട്ടയുടെ വെള്ളയുടെ ഒപ്പം അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തും ബ്ലാക്ക്ഹെഡ്‌സുള്ളടത്ത് പുരട്ടാം.
Also Read: Lal Kitab:ചെമ്പ് വള ധരിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്, എന്താണെന്ന് അറിയാം
6. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇതും ബ്ലാക്ക്ഹെഡ്സ് അകറ്റുന്നതിന് ഉത്തമമാണ്.
7. മറ്റൊരു രീതി രണ്ട് ടീസ്പൂണ്‍ ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കിയശേഷം ഇതിൽ കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുത്തശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇതും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...