High Blood Pressure Reasons: ഉയര്‍ന്ന രക്തസമ്മര്‍ദമോ? തൊഴിലിടങ്ങളിലെ വിവേചനമാകാം കാരണം

Reasons for high Blood preassure: പ്രായം, ലിംഗപദവി, വ്യക്തിപരമായ കാരണങ്ങള്‍, വംശം എന്നിങ്ങനെ പലതാണ് ഇവയുടെ കാരണങ്ങള്‍.   

Written by - Zee Malayalam News Desk | Last Updated : May 3, 2023, 11:45 AM IST
  • പ്രായം, ലിംഗപദവി, വ്യക്തിപരമായ കാരണങ്ങള്‍, വംശം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം അനുഭവിക്കേണ്ടി വരുന്നവരുണ്ട്.
  • ഇത് വ്യക്തികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാമെന്ന് അമേരിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി.
  • കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫീല്‍ഡിങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.
High Blood Pressure Reasons: ഉയര്‍ന്ന രക്തസമ്മര്‍ദമോ?  തൊഴിലിടങ്ങളിലെ വിവേചനമാകാം കാരണം

ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ സ്വന്തം കുടുംബത്തിനൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പുറത്താണ് ചിലവിടുന്നത്. കുട്ടികളായിരിക്കുമ്പോള്‍ സ്‌കൂളുകളിലും പിന്നീട് മുതിര്‍ന്നവരാകുമ്പോള്‍ കോളേജിലും മറ്റുമായി. എന്നാല്‍ ജീവിതത്തിലെ ഈ ഘട്ടമെല്ലാം കഴിഞ്ഞ് ഉത്തരവാദിത്വമേറ്റെടുക്കുമ്പോള്‍ പിന്നീട് തൊഴിലിടങ്ങളിലായി അവന്റെ ജീവിതത്തിലെ പ്രധാന സമയവും. എന്നാല്‍ ഇന്ന് പല ജോലി സ്ഥലങ്ങളിലേയും തൊഴിലാളികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പല കാരണങ്ങളാല്‍ അവര്‍ നേരിടേണ്ടി വരുന്ന വിവേചനം.

പ്രായം, ലിംഗപദവി, വ്യക്തിപരമായ കാരണങ്ങള്‍, വംശം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം അനുഭവിക്കേണ്ടി വരുന്നവരുണ്ട്. ഇത് പലരേയും പല രീതിയിലാണ് ബാധിക്കുന്നത്. ചിലര്‍ അതിനേയെല്ലാം പല മാര്‍ഗങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുമെങ്കിലും മറ്റു ചിലരില്‍ മാനസികമായി വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.  ഇത് വ്യക്തികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാമെന്ന് അമേരിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫീല്‍ഡിങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. 

ALSO READ: പാലില്‍ അല്പം തുളസിയിട്ടാലോ? അറിയാം തുളസിപ്പാലിന്‍റെ ഗുണങ്ങള്‍

മിഡ്ലൈഫ് ഇന്‍ ദ യൂണൈറ്റഡ് സ്റ്റേറ്റ്‌സ് സ്റ്റഡിയുടെ ഡേറ്റ ഗവേഷകരെ ഉപയോഗപ്പെടുത്തികൊണ്ടാണ് ഈ പഠനം നടത്തിയത്. ഇതിനായി 2004നും 2006നും ഇടയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം ഇല്ലാതിരുന്ന 1246 പേരുടെ ഡേറ്റ ശേഖരിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. ഈ വിവരങ്ങളെ 45 വയസ്സില്‍ താഴെയുള്ളവര്‍, 46നും 55നും ഇടയിലുള്ളവര്‍, 56നും മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം നടത്തിയത്. ഈ സ്ത്രീകളില്‍ എത്ര പേര് പുകവലിക്കുന്നു, പുകവലിക്കാത്തവര്‍, മദ്യപിക്കുന്നവരുണ്ടോ എന്നെല്ലാം പരിശോധിച്ച് അതും ഡാറ്റയില്‍ ഉള്‍പ്പെടുത്തി. കൂടാതെ ഇവരെല്ലാം ഏതെങ്കിലും തരത്തില്‍ വ്യായാമം ചെയ്യുന്നവരാണോ എന്നും ശ്രദ്ധിച്ചിരുന്നു.

സര്‍വേ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജോലി സ്ഥലത്ത് ഇവര്‍ക്ക് നേരിടേണ്ടി വന്ന വിവേചനം നിര്‍ണയിച്ചത്. ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് രക്തസമ്മര്‍ദ്ധത്തിന്റെ തോത് നിരീക്ഷിച്ചത്. ഫോളോ അപ്പ് പഠന കാലയളവില്‍ 319 പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായതായി കണ്ടെത്തി. ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള വിവേചനം നേരിടുന്നതായി പ്രതികരിച്ചവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 54 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. മിതമായ തോതില്‍ വിവേചനം നേരിട്ടവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത വിവേചനം നേരിടാത്തവരെ അപേക്ഷിച്ച് 22 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജോലി സ്ഥലത്തെ പലരീതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യക്തികളില്‍ നിരന്തരമായ സമ്മര്‍ദം ഉണ്ടാക്കുന്നു. ഇത്  കാര്‍ഡിയോ വാസ്‌കുലര്‍ സംവിധാനം അമിതമായി ഉദ്ദീപിക്കപ്പെടാന്‍ കാരണമാകുന്നു. ഇതാകാം ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്ന് ്ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജിയാന്‍ ലി പ്രതികരിച്ചു. വിവേചനം മൂലമുള്ള അമിത സമ്മര്‍ദം കോര്‍ട്ടിസോള്‍ തോത് ഉയര്‍ത്തുന്നതും  ഇതിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വിവേചനങ്ങള്‍ പലപ്പോഴും ഉത്കണ്ഠ, വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും ഇതിനാല്‍ തൊഴിലിടങ്ങളില്‍ നിന്ന് വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News