Diabetes: പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കണം; രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഈ ഭക്ഷണശീലങ്ങൾ

Diabetes management: ഭക്ഷണത്തെ ഊർജ്ജമായി മാറ്റി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ് പ്രമേഹം. നമ്മൾ അശ്രദ്ധമായി പിന്തുടരുന്ന ചില ഭക്ഷണശീലങ്ങൾ പ്രമേഹത്തിലേക്ക് നയിച്ചേക്കാം.  

Written by - Zee Malayalam News Desk | Last Updated : May 24, 2023, 10:23 AM IST
  • ചെറിയ ജീവിതശൈലി ക്രമീകരണങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താം
  • ഇടയ്ക്കിടെയോ വിശപ്പ് തോന്നാതെയോ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു
Diabetes: പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കണം; രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഈ ഭക്ഷണശീലങ്ങൾ

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും ജീവിതരീതിയുടെയും ഫലമായി ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നമാണ് പ്രമേഹം. ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനാകും. നമ്മൾ അശ്രദ്ധമായി പിന്തുടരുന്ന ചില ഭക്ഷണശീലങ്ങൾ പ്രമേഹത്തിലേക്ക് നയിച്ചേക്കാം.

ഭക്ഷണത്തെ ഊർജ്ജമായി മാറ്റി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ് പ്രമേഹം. പാൻക്രിയാസിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമ്പോഴോ ഇത് സംഭവിക്കുന്നു. ചെറിയ ജീവിതശൈലി ക്രമീകരണങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താം.

ദിവസവും തൈര് കഴിക്കുന്നത്: ആരോഗ്യകരമായ പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. പലരും തൈര് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, ആയുർവേദം ദിവസേന തൈര് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത ഭക്ഷണശീലമാണ്. ദിവസേന തൈര് കഴിക്കുന്നത് വീക്കം, ശരീരഭാരം വർധിപ്പിക്കൽ, മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കൽ എന്നിവയിലേക്ക് നയിക്കുന്നുവെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ALSO READ: Weight Loss: നാരങ്ങ തടി കുറയാൻ സഹായിക്കുമോ? ശരീരഭാരം കുറയ്ക്കാൻ നാരങ്ങ എങ്ങനെ കഴിക്കണം?

കൂടുതൽ വിഭവങ്ങൾ കഴിക്കുന്നത്: ഉറക്കസമയം കഴിഞ്ഞ് പതിവായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥകൾക്ക് പ്രവർത്തിക്കാൻ സമയം നൽകുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ, കൂടുതൽ വിഭവങ്ങൾ ഉള്ള അത്താഴങ്ങൾ കരളിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് ഒടുവിൽ പോഷകാഹാരക്കുറവിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

അമിതമായി ഭക്ഷണം കഴിക്കുന്നത്: അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകും. ഒരാളുടെ വിശപ്പിനേക്കാൾ അല്ലെങ്കിൽ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.

വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുന്നത്: നിങ്ങളുടെ ശരീരത്തിന്റെ സൂചനകൾ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങൾ ആരോ​ഗ്യ പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ദീർഘകാല ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇടയ്ക്കിടെയോ വിശപ്പ് തോന്നാതെയോ ഭക്ഷണം കഴിക്കുന്നത് (നിങ്ങളുടെ വയർ നിറഞ്ഞിരിക്കുമ്പോൾ) ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News