വിവിധ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും, ഇതിനായി എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒലിവ് ഓയിൽ വറുക്കാൻ ഉപയോഗിക്കുമ്പോൾ, അതിന്റെ ഗുണങ്ങൾ സംരക്ഷിക്കുന്നതിന് 180 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില നിലനിർത്തേണ്ടത് പ്രധാനമാണ്. ഒലിവ് ഓയിൽ ഏതെല്ലാം തരം ഉണ്ടെന്നും അവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
വിവിധതരം ഒലിവ് ഓയിലുകൾ
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ: ഇത് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ഒലിവ് ഓയിലാണ്. രാസ സംസ്കരണം കൂടാതെ ഒലിവിൽ നിന്ന് നേരിട്ട് എടുക്കുന്ന എണ്ണയാണിത്. ഇതിൽ ധാരാളം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
വെർജിൻ ഒലിവ് ഓയിൽ: ചെറിയ സംസ്കരണത്തിന് വിധേയമാവുകയും അതിന്റെ സ്വാഭാവിക ഗുണം സംരക്ഷിക്കുകയും ചെയ്യുന്നതാണ് വെർജിൻ ഒലിവ് ഓയിൽ.
ശുദ്ധമായ ഒലിവ് ഓയിൽ: വെർജിൻ ഒലിവ് ഓയിലിന്റെ ശുദ്ധീകരിച്ച ഇനമാണിത്. ഈ ഇനത്തിന് നേരിയ ഫ്ലേവറും ഉണ്ടാകും. ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഇത് അനുയോജ്യമാണ്.
ALSO READ: മദ്യം മാത്രമല്ല, കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും ഈ ഭക്ഷണങ്ങൾ
ശുദ്ധീകരിച്ച ഒലിവ് ഓയിൽ: ഉയർന്ന താപനിലയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രോസസ് ചെയ്ത ഈ ഇനത്തിന് വെർജിൻ, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലുകളുടെ പ്രകൃതിദത്ത സുഗന്ധവും ആരോഗ്യ ഗുണങ്ങളും ഇല്ല.
ഒലിവ് പോമാസ് ഓയിൽ: ഒലിവ് പ്രസ് ചെയ്ത് എടുക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന ഉപോത്പന്നത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഈ എണ്ണ തീവ്രമായ ശുദ്ധീകരണ പ്രക്രിയകൾക്ക് വിധേയമാകുന്നു. മറ്റ് തരങ്ങളെ അപേക്ഷിച്ച് ഗുണനിലവാരം കുറവായതിനാൽ ഉയർന്ന ചൂടിൽ പാകം ചെയ്യുന്നതിന് ഇത് അനുയോജ്യമാണ്.
ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ ഒലിവ് ഓയിൽ ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ALSO READ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി ബെസ്റ്റ്; അറിയാം മറ്റ് ഗുണങ്ങളും
കാൻസർ സാധ്യത കുറയ്ക്കുന്നു: ഒലിവ് ഓയിലിലെ ആന്റി ഓക്സിഡന്റുകൾ ചില കാൻസറുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: ഒലിവ് ഓയിലിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് വേദനയും വീക്കവും ലഘൂകരിക്കാൻ സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഒലിവ് ഓയിലിലെ പോളിഫെനോളുകളുടെ സാന്നിധ്യം അസ്ഥികളുടെ സാന്ദ്രതയെയും ആരോഗ്യത്തെയും മികച്ചതാക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കിനുള്ള സാധ്യതയും കുറയ്ക്കുന്നു: ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു: ഒലിവ് ഓയിൽ പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy