Sweet Lime: മൊസംബി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ കാൻസനെതിരെ പ്രവർത്തിക്കുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങൾ ഈ സിട്രസ് പഴങ്ങൾക്കുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 02:55 PM IST
  • പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ കാൻസനെതിരെ പ്രവർത്തിക്കുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങൾ ഈ സിട്രസ് പഴങ്ങൾക്കുണ്ട്.
  • മൊസാംബിയിൽ വളരെയധികം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്.
  • ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ വളരെ നല്ല മാർഗമാണ്.
  • അന്നനാളം, ആമാശയം, സ്തനം, പാൻക്രിയാറ്റിക് അര്ബുദങ്ങളെ പ്രതിരോധിക്കാൻ മൊസംബി പോലെയുള്ള സിട്രസ് പഴങ്ങൾക്ക് ഒരുപരിധി വരെ സാധിക്കും.
Sweet Lime: മൊസംബി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

സിട്രസ് വളരെയധികം അടങ്ങിയിട്ടുള്ള പഴമാണ് മൊസംബി (Mosambi). ഇത്തരം പഴങ്ങൾക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. മൊസംബി കൂടാതെ ഓറഞ്ച്, നാരങ്ങാ, ഗ്രേപ്പ് ഫ്രൂട്ട് ഇവയെല്ലാം തന്നെ സിട്രസ് വളരെയധികം അടങ്ങിയിട്ടുള്ള പഴങ്ങളാണ്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ കാൻസനെതിരെ പ്രവർത്തിക്കുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങൾ ഈ പഴങ്ങൾക്കുണ്ട്. ഇവയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 വൈറ്റമിൻ സി

മൊസംബിയിൽ  വൻതോതിൽ വൈറ്റമിൻ സി (Vitamin C) അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. അതുകൂടാതെ വിറ്റാമിൻ ബി, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങി നിരവധി മിനറലുകളും വൈറ്റമിനുകളും മൊസംബിയിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: നെയ്യ് ദിനവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

ഫൈബർ 

മൊസാംബിയിൽ വളരെയധികം ഫൈബറുകൾ (Fiber)അടങ്ങിയിട്ടുണ്ട്. ഈ ഫൈബറുകൾ ദഹനം സുഗമമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അത് കൂടാതെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഫൈബർ സഹായിക്കും. മറ്റ് പഴങ്ങളെക്കാൾ സിട്രസ് പഴങ്ങളിൽ ഫൈബറിന്റെ അളവ് വളരെ കൂടുതലായിരിക്കും.

ALSO READ: Covid 19 & Mental Health: മാനസിക ആരോഗ്യം കൂടുതൽ ശക്തമാക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യത കുറയ്ക്കും

പലപ്പോഴും സിട്രേറ്റിന്റെ അളവിന്റെ കുറവ് മൂലം മൂത്രത്തിൽ കല്ല് (Kidney Stone) ഉണ്ടാകാറുണ്ട്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ വളരെ നല്ല മാർഗമാണ്. സിട്രസ് അടങ്ങിയിട്ടുള്ള മൊസാംബി പോലെയുള്ള പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

ALSO READ: Covid Vaccine: ആര്‍ത്തവ ദിവസങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പാടില്ലേ? ഡോ. ഷിംന അസീസ്‌ പറയുന്നു

കാൻസറിനെ പ്രതിരോധിക്കും

അന്നനാളം, ആമാശയം, സ്തനം, പാൻക്രിയാറ്റിക് അര്ബുദങ്ങളെ (Cancer) പ്രതിരോധിക്കാൻ മൊസംബി പോലെയുള്ള സിട്രസ് പഴങ്ങൾക്ക് ഒരുപരിധി വരെ സാധിക്കും. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫ്ലാവോനോയ്ഡ് എന്ന ഘടകമാണ് ക്യാന്സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. കൂടാതെ ശ്വസനനാളത്തിലെ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News