Beetroot Side Effects: സാധാരണം ബീറ്റ്റൂട്ട് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇതിൽ വിറ്റാമിൻ-ബി, വൈറ്റമിൻ-സി, ഫോസ്ഫറസ്, കാൽസ്യം, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. എങ്കിലും എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെന്ന് പറയുന്നത് പോലെയാണ് ഇതിന്റെ കാര്യവും. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുള്ളതുപോലെ തന്നെ ദോഷങ്ങളും ഉണ്ട്. ഏതൊക്കെ രോഗമുള്ളവരാണ് ബീറ്ററൂട്ടിൽ നിന്നും അകന്നുനിൽക്കേണ്ടതെന്ന് നമുക്ക് നോക്കാം...
Also Read: Weight Loss Tricks: ആകര്‍ഷകമായ രൂപഭംഗിയ്ക്ക് രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കൂ
പ്രമേഹ രോഗികൾ (harmful in diabetes)
പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ടാണ് ഷുഗർ രോഗികൾ ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്. ബീറ്റ്റൂട്ടിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്നതാണ്, അതുപോലെ നാരിന്റെ അളവും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് രോഗത്തിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
കുറഞ്ഞ രക്തസമ്മർദ്ദം (low blood pressure)
ക്രമരഹിതമായ ഭക്ഷണക്രമവും അനാരോഗ്യകരമായ ദിനചര്യയും കാരണം ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഒരാളുടെ ശരീരത്തിലെ രക്തപ്രവാഹം സാധാരണ നിലയേക്കാൾ കുറയുമ്പോഴാണ് അതിനെ താഴ്ന്ന രക്തസമ്മർദ്ദം എന്ന് പറയുന്നത്. ഇത്തരം കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് പ്രഹസനമുണ്ടാക്കും. ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട് ഇത് രക്തത്തെ നേർത്തതാക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയുന്നതിനും കാരണമാകും. അതുകൊണ്ടാണ് കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾ ബീറ്റ്റൂട്ട് കഴിക്കരുത് എന്ന് പറയുന്നത്.
വൃക്കയിൽ കല്ലുള്ളവർ (increase kidney stone)
വൃക്കയിൽ കല്ലിന്റെ പ്രശ്നമുള്ളവർ ബീറ്റ്റൂട്ട് ഒഴിവാക്കണം. ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ വൃക്കയിലെ കല്ലിന്റെ പ്രശ്‌നം വർദ്ധിപ്പിക്കും.
Also Read: Shani Uday: ശനിയുടെ ഉദയം സൃഷ്ടിക്കും ധനരാജയോഗം; ഈ രാശിക്കാർക്ക് വൻ ധനയോഗം
കരളിനും അപകടകരം (dangerous for liver)
ബീറ്റ്‌റൂട്ട് ദഹനത്തിന് ഗുണകരമാണെങ്കിലും ഇത് കഴിക്കുന്നത് കരളിന് കേടുപാടുകൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. അതായത് ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ കരളിൽ അടിഞ്ഞുകൂടുകയും ഇത് കരൾ രോഗത്തിലേക്ക് നയിക്കുന്നതിനുള്ള കാരണമാകുകയും ചെയ്യും. അതുകൊണ്ട് കരൾ രോഗമുള്ളവർ ഇത് കഴിക്കരുത്.
അലർജിക്കും കാരണമായേക്കാം (cause of allergy)
ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകും. ചൊറിച്ചിൽ, ചർമ്മത്തിൽ ചുണങ്ങ്, പനി എന്നിവയ്ക്ക് കാരണമാകും. ചിലർക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...