Beauty Tips: നീളമുള്ള അഴകാര്‍ന്ന മുടി വേണോ? ഈ നുറുങ്ങുകൾ പരീക്ഷിക്കാം
Beauty Tips: സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് അഴകാര്‍ന്ന മുടി. പരസ്യങ്ങളിൽ കാണുന്ന പോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍, മുടിയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ നാം കാണിക്കുന്ന ചില പിഴവുകള്‍ നമ്മുടെ ഈ ആഗ്രഹത്തിന് വിലങ്ങുതടിയാവുന്നു...
സുന്ദരമായ മുടിയ്ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമുക്കറിയാം ചില സമയങ്ങളില്‍ വ്യക്തമായ കാരണങ്ങളില്ലാതെതന്നെ മുടി കൊഴിയാം. താരന്‍, മുടി പൊട്ടിപോവൽ, മുടികൊഴിച്ചിൽ എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുടിയുടെ കാണാം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
നീളമുള്ള അഴകാര്‍ന്ന കട്ടിയുള്ള മുടിക്ക് (Tips For Long Hair) ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-
മുടി ഇടതൂര്‍ന്നതാകാന്‍ പുറമേയുള്ള പരിചരണം പോലെതന്നെ നമ്മുടെ ഭക്ഷണ ക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ശരിയായ പോഷകാഹാരമില്ലാതെ മുടി വളരില്ല എന്നതാണ് ഇതിന് കാരണം.
ചില സമയങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ നമ്മുടെ മുടി കനംകുറഞ്ഞതും ദുർബലമാകുന്നതും വലിയ പ്രശ്‌നമാണ്. അതായത് മുടിയിൽ താരനും അണുബാധയും ഇല്ലെങ്കിലും മുടി താനേ കൊഴിയാൻ തുടങ്ങും. ഇതുമൂലം മുടിയുടെ സാന്ദ്രത കുറയുന്നു.
അത്തരമൊരു സാഹചര്യത്തിൽ, ചില പഴങ്ങളും പച്ചക്കറികളും കൂടാതെ, മുടി കട്ടിയുള്ളതായി നിലനിർത്താൻ ചില പച്ചമരുന്നുകളും സഹായിക്കും.
ഭൃംഗരാജ് ഓയിൽ, ബ്രഹ്മി എന്നിവ ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താം.
കറ്റാർ വാഴയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഇത് മുടിക്കും ചർമ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കറ്റാർ വാഴ ജെൽ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുന്നതിലൂടെ തലയോട്ടിയിലെ Ph സന്തുലിതമാക്കും. നിങ്ങളുടെ മുടി മോയ്സ്ചറൈസ് ചെയ്യാനുള്ള എളുപ്പവഴിയാണിത്.
പാർശ്വഫലങ്ങളില്ലാത്തതും എന്നാല്‍, പൂർണമായും മുടിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം. തലേദിവസം എടുത്തുവച്ച കഞ്ഞിവെള്ളത്തിൽ ഒരു സ്പൂൺ ഉലുവ ചേർത്തതിനു ശേഷം നന്നായി അടച്ചു വയ്ക്കുക. ഈ കഞ്ഞിവെള്ളം പിറ്റേദിവസം രാവിലെ തന്നെ മുടിയിൽ തേച്ചുപിടിപ്പിക്കാം. കഞ്ഞിവെള്ളം മുടിയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു 10 അല്ലെങ്കിൽ15 മിനിറ്റ് മസാജ് ചെയ്യുക.പിന്നീട് സാധാരണ വെള്ളത്തില്‍ മുടി കഴുകുക. ഈ രീതി കൂടെക്കൂടെ തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് വളരെ വേഗം ഇടതൂര്‍ന്ന സുന്ദരമായ മുടി ലഭിക്കും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...