ഇൻഡോർ : മധ്യപ്രദേശിൽ 2100 രൂപയെ ചൊല്ലി ഉണ്ടായ വഴക്കിനെ തുടർന്ന് 11 പേർക്ക് പരിക്കേൽക്കുകയും 15 ബൈക്കുകൾക്ക് കേട്പാടുകൾ ഉണ്ടാകുകയും ചെയ്തു. മധ്യപ്രദേശ് ഇൻഡോറിലെ ഡാറ്റോഡ എന്ന ഗ്രാമ പ്രദേശത്താണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. തുടർന്ന് പ്രദേശത്ത് കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത് തടയാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2100 രൂപയുടെ പേരിൽ കിഷോർ ചൗഹാൻ, നരേന്ദ്ര മുണ്ടേൽ എന്നിവർ തമ്മിൽ വാക്ക് തർക്കമുണ്ടാകുകയായിരുന്നു. തർക്കം മുറുകിയതോടെ കിഷോർ ചൗഹാനും ബന്ധുക്കളായ എട്ട് പേരും ചേർന്ന് നരേന്ദ്ര മുണ്ടേലിന്റെ വീടിന് നേരെ കല്ലേറ് നടത്തി. കല്ലേറിനെ തുടർന്ന് വീടിന് മുന്നിൽ ഒരു ബൈക്കിനും ഒരു കാറിനും കേട്പാടുകൾ സംഭവിച്ചുവെന്ന് സിംറോൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ധർമേന്ദ്ര ശിവരെ പറഞ്ഞു.
ALSO READ: വിവാഹം നടക്കാൻ ചികിത്സ നൽകിയില്ല; വിവാഹാഘോഷത്തിനിടെ ടെറെസിൽ നിന്ന് വീണ യുവാവ് രക്തം വാർന്ന് മരിച്ചു
വീട് ആക്രമിച്ചതിനെ തുടർന്ന് നരേന്ദ്ര മുണ്ടേൽ 90 ഓളം പേരെ കൂട്ടി കിഷോർ ചൗഹാനെയും സംഘത്തെയും ആക്രമിച്ചു. വടിയും വടിവാളും മറ്റുമായി ആണ് ഈ സംഘം ആക്രമണത്തിന് എത്തിയത്. ദളിത് മൊഹല്ലയിലെത്തി ആക്രമണം നടത്തിയ ഇവർ 14 ബൈക്കുകൾ കത്തിക്കുകയും ചെയ്തു. ആക്രമണത്തിൽ ശങ്കർലാൽ ചൗഹാൻ, അർജുൻ ദേവ്ദ, സുരേന്ദ്ര ചൗഹാൻ, പ്രഹ്ലാദ്, നാല് വയസ്സുള്ള ഹിമാൻഷി ചൗഹാൻ എന്നിവർക്ക് പരിക്കേറ്റു.
കിഷോർ ചൗഹാന്റെ പരാതിയെ തുടർന്ന് നരേന്ദ്ര മുണ്ടേലിനും 85 പേർക്കുമെതിരെ പരാതിയെടുത്തു. പട്ടികജാതി-വര്‍ഗ പീഡന നിരോധ നിയമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നരേന്ദ്ര മുണ്ടേലിന്റെ പരാതിയിൽ കിഷോർ ചൗഹാനും മറ്റ് 8 പേർക്കും എതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ധർമേന്ദ്ര ശിവരെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...