Panipat, Haryana: മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ച് കൊന്നു.
ഹരിയാനയിലെ പാനിപ്പത്തിലുള്ള ഒരു ആശുപത്രിയിലാണ് ഹൃദയം നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.
ജനറൽ വാർഡിൽ അമ്മയും ബന്ധുക്കളും ഉറങ്ങുകയായിരുന്ന സമയത്ത് കുഞ്ഞിനെ നായ്ക്കൾ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം പ്രായമായ കുഞ്ഞ് വല്യമ്മയ്ക്കൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്നു.
Also Read: Pocso: 13 വയസുകാരി പ്രസവിച്ചു; 16-കാരൻ സഹോദരൻ അറസ്റ്റിൽ,സംഭവം മണ്ണാർക്കാട്
റിപ്പോര്‍ട്ട് അനുസരിച്ച് അമ്മയും ബന്ധുക്കളും നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തെരുവ് നായ കുഞ്ഞിനെ കടിച്ചെടുത്ത് കടന്നുകളഞ്ഞത്. പുലർച്ചെ 2.15 ഓടെ അവർ ഉണർന്നപ്പോൾ മുത്തശ്ശിയുടെ സമീപത്ത് കുഞ്ഞിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ആശുപ്രത്രി അധികൃതരെ വിവരം അറിയിച്ചു. ബന്ധുക്കള്‍ പോലീസിലും പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നായ കടിച്ച നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിച്ച നായ മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കടിച്ചെടുത്ത് പുറത്തു കൊണ്ടുപോയതായി സെക്ടർ 13-17 പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ വിജയ് കുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
നെഞ്ചു തകര്‍ക്കുന്ന ഈ സംഭവം നടന്ന പാനിപ്പത്തിലെ ഹാർട്ട് ആൻഡ് മദർ കെയർ ആശുപത്രിയിലാണ് നടന്നത്. എന്നാല്‍, ഗുരുതരമായ ഈ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...