തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജിൻറെ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഷാരോണിൻറെ പെൺസുഹൃത്തിനെ ചോദ്യം ചെയ്യും. പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷാരോൺ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും.
ഷാരോണിന്റെ കുടുംബത്തിന്റെയും മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ഡി ശിൽപ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു.
Also Read: Sharon Raj Death : ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം
ഷാരോണിൻറെ പെൺസുഹൃത്ത് നൽകിയ കഷായവും ജ്യൂസും കഴിച്ചതിന് ശേഷമാണ് ഷാരോണിന്റെ മരണം സംഭവിക്കുന്നത്. ഇതിൽ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്. ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. തുടർന്നാണ് കാമുകി വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന് ആരോപിച്ച് ഷാരോണിന്റെ ബന്ധുക്കൾ രംഗത്തെത്തിയത്.
ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്. അതിനിടയിൽ ഇരുവരും ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ ചാറ്റിൽ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...