തിരുവനന്തപുരം: ബാലരാമപുരത്തു നിന്നും 40 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. പൂവച്ചൽ സ്വദേശി ഷൈജു മാലിക്ക് ആണ് പിടിയിലായത്. സംഭവം നടന്നത് ഇന്നലെയായിരുന്നു.
Also Read: മകളെ ശ്വാസം മുട്ടിച്ച് പുഴയിൽ തള്ളിയിട്ടുകൊന്ന കേസ്; പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി
മൂന്നംഗ സംഘത്തിലെ ഷൈജുവിനെ കസ്റ്റഡിയിലെടുത്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര, ആറാലുംമൂട്, ബാലരാമപുരം ദേശീയപാതയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പെട്രോളിങ്ങിനിടയിൽ ആണ് ഇവർ കുടുങ്ങിയത്. വോൾസ്വാ വാഗൺ കാറിൽ പോകുകയായിരുന്ന കാട്ടാക്കട സ്വദേശികളായ സംഘത്തെ എക്സൈസ് വാഹനം പിൻതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുരുങ്ങിയത്.
Also Read: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് വൻ പുരോഗതി!
രണ്ട് പ്ലാസ്റ്റിക് ചാക്കുകളിൽ ആയി 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം ജില്ലയിൽ വിതരണം ചെയ്യുവാനാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്. ആന്ധ്രയിൽ നിന്നായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയിൽ എക്സൈസ് സംഘo പരിശോധിച്ചു വരുന്നു. മുഖ്യ പ്രതിയായ ഷൈജു മാലിക്കിന്റെ നേതൃത്യത്തിൽ ആയിരുന്നു കഞ്ചാവ് കൊണ്ടുവന്നത് പൂവച്ചല്‍ സ്വദേശിയാണ് ഷൈജു മാലിക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.