Arrest: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Migrant worker arrested: തമിഴ്‌നാട് സ്വദേശിയായ 23 വയസ്സുകാരൻ ബാലമുരുകനാണ് പിടിയിലായത്.  

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 07:41 PM IST
  • പത്തനാപുരത്ത് പ്രവർത്തിക്കുന്ന ബേക്കറിയിലെ ക്ലീനിംഗ് തൊഴിലാളിയാണിയാൾ.
  • വിദ്യാർത്ഥിനിയുമായി മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു.
  • ബേക്കറിയുടമയാണ് വിവരം പോലീസിൽ അറിയിക്കുന്നത്.
Arrest: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

പത്തനാപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ പത്തനാപുരം പോലീസ് പിടികൂടി. തമിഴ്‌നാട് അംബാസമുദ്രം ധർമ്മ പുരണ്ടം സ്വദേശി ബാലമുരുകനാണ് (23) പിടിയിലായത്. പത്തനാപുരം ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ ക്ലീനിങ് ജോലിക്കാരനാണ് ബാലമുരുകൻ. സ്ഥിരമായി കാണാറുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ ബേക്കറിയുടമ കുട്ടി പഠിക്കുന്ന സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയും സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പത്തനാപുരം പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴേക്കും പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കടന്നു. 

ALSO READ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; റൗഡി ലിസ്റ്റിൽപ്പെട്ടയാൾ അറസ്റ്റിൽ

ഇൻസ്‌പെക്ടർ ജയകൃഷ്ണൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജതമാക്കിയ പോലീസ് ഇയാളെ തേടി തമിഴ്‌നാട്ടിൽ എത്തി. കേരള പോലീസിൻറെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെട്ട പ്രതിയെ കൊല്ലം റൂറൽ സൈബർ സെല്ലിന്റെയും തമിഴ്‌നാട് പോലീസിന്റെയും സഹായത്തോടെ പിടികൂടുകയായികുന്നു. 

പത്തനാപുരം എസ് ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷഹീർ, വിഷ്ണു എന്നിവർ ഉൾപ്പെട്ട ക്രൈം സ്‌ക്വാഡ്  കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ  നിന്നുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കേരളത്തിൽ എത്തിച്ച് പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News