Kochi : പെരിയയിൽ (Periya Double Murder) യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ (Former CPM MLA) കെവി കുഞ്ഞിരാമൻ (KV Kunjiraman) പ്രതി. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ്, കാസർഗോഡ് ജില്ലയിലെ ഉദ്ദമയിലെ മുൻ സിപിഎം എംഎൽഎ ആയിരുന്നു കെവി കുഞ്ഞിരാമൻ. പുതുതായി പത്ത് സിപിഎം പ്രവർത്തകരെ പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്.
കേസിൽ ഇന്നലെ അറസ്റ്റിലായ 5 പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തു. കേന്ദ്ര ഏജൻസിയായ സിബിഐയാണ് കേസിൽ അന്വേഷണം തുടർന്ന് വരുന്നത്. ഇന്ന് പ്രതി പട്ടികയിൽ ചേർത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്..
ALSO READ: Periya Twin Murder Case | പെരിയ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 കമ്മ്യൂണിസ്റ്റ് പ്രവർത്തകരെയാണ് കേന്ദ്ര ഏജൻസി ഇന്നലെ അറസ്റ്റ് ചെയ്യത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവർത്തകരായ സുരന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസിൽ സിബിഐ നടത്തിയ ആദ്യ അറസ്റ്റായിരുന്നു ഇത്.
കാസർകോട് ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത സിബിഐ ഉദ്യോഗസ്ഥർ പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പെരിയ ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നുള്ള വിവരങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്.
ALSO READ: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിൽ അന്വേഷണം വേണമെന്ന് VD Satheesan
ഇവർ കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ ചോദ്യം ചെയ്യലിൽ തെളിയിച്ചതിനെ തുടർന്നാണ് കേന്ദ്ര ഏജൻസി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് റജി വർഗീസാണ്. സുരേന്ദ്രൻ കൊല്ലപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കങ്ങൾ പ്രതികൾക്ക് കൈമാറി. രാജുവും മറ്റ് പ്രതികളും ഗൂഢാലോചയുടെ ഭാഗമാണെന്ന് സിബിഐ തെളിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...