Palakkad : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS Worker)സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ (Murder) അന്വേഷണത്തിന്റെ ഭാഗമായി സിസിടീവി ദൃശ്യങ്ങൾ (CCTV) ശേഖരിച്ചു. പ്രതികൾ (Accused) സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്. പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് നിലവിൽ പരിശോധിക്കാൻ ഒരുങ്ങുന്നത്.
പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ ലഭിച്ചിട്ടില്ല. ഒന്നര മണിക്കൂറോളം കാത്തിരുന്നാണ് പ്രതികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ആസ്രൂതിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മമ്പറത്ത് വെച്ചാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ ആറ് വെട്ടാണേറ്റിരുന്നത്. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം (Political murder) നടന്നത്.
ALSO READ: Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
സഞ്ജിത്തും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും SDPI ആണ് കൊലപാതകത്തിന് പിന്നിലെന്നും ബിജെപി പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞിരുന്നു.
അതേസമയം എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...