Ganja in Ambulance: ആബുലൻസിൽ കഞ്ചാവ് കടത്ത്; കയ്യോടെ പിടികൂടി പോലീസ്

ഒരാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു. ആംബുലൻസിലുള്ള കഞ്ചാവ് കടത്തിൽ ആർക്കും സംശയമുണ്ടാവില്ലെന്ന ധാരണയിലായിരുന്നു പ്രതികളുടെ പ്രവർത്തനം

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 06:59 AM IST
  • ഒരാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു
  • ആംബുലൻസിലുള്ള കഞ്ചാവ് കടത്തിൽ ആർക്കും സംശയമുണ്ടാവില്ലെന്ന ധാരണയിലായിരുന്നു പ്രതികൾ
  • ലൈറ്റിട്ട് പാഞ്ഞ് പോകുന്ന ആംബുലൻസ് റോഡിലെ സ്ഥിരം കാഴ്ചയാണ്
Ganja in Ambulance: ആബുലൻസിൽ കഞ്ചാവ് കടത്ത്; കയ്യോടെ പിടികൂടി പോലീസ്

പത്തനാപുരം: ആബുലൻസിലെ കഞ്ചാവ് കടത്ത് ഒടുവിൽ പോലീസ് തന്നെ തടയിട്ടു. നാല് കിലോ  കഞ്ചാവുമായി രണ്ട് പേരെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌.

ഒരാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു. ആംബുലൻസിലുള്ള കഞ്ചാവ് കടത്തിൽ ആർക്കും സംശയമുണ്ടാവില്ലെന്ന ധാരണയിലായിരുന്നു പ്രതികളുടെ പ്രവർത്തനം. കഞ്ചാവുമായി ഇവർ എത്തുന്ന സമയം കാത്തിരുന്നാണ് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ലൈറ്റിട്ട് പാഞ്ഞ് പോകുന്ന ആംബുലൻസ് റോഡിലെ സ്ഥിരം കാഴ്ചയാണ്.

 ശനിയാഴ്ച  രാത്രി 7.30ഓടെ പത്തനാപുരം പിടവൂരിന് സമീപം പട്ടാഴി റോഡിൽ വെച്ച് റൂറൽ എസ്.പിക്ക് കീഴിലുളള ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് പിൻതുടർന്ന് കഞ്ചാവ് സംഘത്തെ  പിടികൂടുകയായിരുന്നു. സംഘം പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഭവം. പുനലൂർതാലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News