Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

 9.8 കിലോ ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2021, 09:56 PM IST
  • ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെപ്പറ്റി കസ്റ്റംസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
  • ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകളില്‍ ഒന്നാണിത്
  • സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് മാഫിയക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നു
Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

ഡല്‍ഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ്  കോടിയുടെ ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ അറസ്റ്റിൽ. 9.8 കിലോ ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഞായറാഴ്ചയാണ് സംഭവം.ഉഗാണ്ടയിലെ എന്റബ്ബെയില്‍ നിന്ന് ദോഹ വഴിയുള്ള വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ പ്രവൃത്തികളില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഇവരെ പരിശോധിച്ചത്. രേഖകള്‍ പരിശോധിച്ചതിനു ശേഷം ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെ ഹെറോയിന്‍ കണ്ടെടുത്തത്. 51 പാക്കറ്റുകളിലായാണ് ഇത് ഇവര്‍ കൊണ്ടുവന്നത്.

ALSO READ: UPയിൽ അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി

 

അതേസമയം ഹെറോയിൻ(Heroin) ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെപ്പറ്റി കസ്റ്റംസ് ഇവരെ ചോദ്യം ചെയ്യുകയാണ്.ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകളില്‍  ഒന്നാണിതെ ഇതെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് മാഫിയക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളും ഇത്തരത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താറുണ്ട്. ഇന്ത്യയിലെ ഇവരുടെ സോഴ്സുകൾ ഏതൊക്കെയാണെന്ന് രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കും.

ALSO READ: Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി

നാല് വർഷം മുൻപ് ഗുജറാത്ത്(Gujarath) പുറങ്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ചരക്കു കപ്പലില്‍നിന്നും തീരസേന  1500 കിലോഗ്രാം ഹെറോയിൻ പി​​​​ടി​​​​കൂ​​​​ടി​​​​യിരുന്നു.  ഇ​​​​ന്ത്യ​​​​ൻ വിപണിയില്‍ ഇതിന് ഏകദേശം 3500 കോടിയോളം രൂപ വിലമതിക്കും. ഇത് രാജ്യത്തു നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ്. പാ​​​നാമ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള പ്രിന്‍സ് 2 എന്ന ചരക്കു കപ്പല്‍ തടഞ്ഞു പോര്‍ബന്ദറില്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News