മലപ്പുറം: സ്ത്രീകൾക്ക് ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെയും പ്രതി ചേർത്തു. കേസിൽ മൂന്നാം പ്രതിയാണ് സി.എൻ രാമചന്ദ്രൻ. പെരിന്തൽമണ്ണയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാറാണ് കേസിൽ ഒന്നാം പ്രതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ്. വലമ്പൂർ സ്വദേശി ഡാനിമോൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 20 കോടിയോളം രൂപയുടെ തട്ടിപ്പ് മലപ്പുറം ജില്ലയില്‍ നടന്നുവെന്നാണ് പ്രാഥമിക വിവരം.
അതേസമയം കേസിൽ കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് നടന്നു. തട്ടിപ്പിലൂടെ സമാഹരിച്ചതിൽ നിന്ന് ആനന്ദകുമാറിന് 2 കോടി നൽകിയെന്ന് നേരത്തെ അനന്തു മൊഴി നൽകിയിരുന്നു. തെളിവെടുപ്പിനിടെ ഇക്കാര്യം അനന്തു മാധ്യമങ്ങളോടും ആവർത്തിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയെന്നും അനന്തു മൊഴി നൽകിയിരുന്നു. എന്നാൽ ഇത് ആർക്കൊക്കെയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
2023 അവാസനത്തോടെ ആരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഇനിയും സ്കൂട്ടർ ലഭിക്കാനുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയത് എൻജിഒ കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണെന്നും കണ്ടെത്തി.
കുടയത്തൂരിലും തൊടുപുഴ മുട്ടത്തും ഭൂമി വാങ്ങിച്ചു. ഇവിടെത്തന്നെ മറ്റൊരു സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് നൽകിയതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തി. അതേസമയം, വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസിൽ ഇപ്പോഴും പരാതികൾ എത്തുകയാണ്.
അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. 21 ബാങ്ക് അക്കൗണ്ടുകളാണ് പോലീസ് മരവിപ്പിച്ചത്. 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നതായാണ് പോലീസ് കണ്ടെത്തൽ. അനന്തുവിന്റെ വാട്സാപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.