INTERPSYCH Summit: 'ഇൻ്റർസൈക്ക് സമ്മിറ്റിന്' സമാപനം; അന്താരാഷ്ട്ര സെമിനാറിൽ അതിഥിയായി കോസ്റ്റ് ഗാർഡ് മേധാവി

INTERPSYCH Summit: 'മനഃശാസ്ത്രത്തിലെ നൂതന പ്രവണതകൾ - സമകാലിക സമീപനങ്ങളും, ആഗോള വീക്ഷണങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മിറ്റ്

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 07:20 PM IST
  • ആധുനിക ലോകത്തിൽ സൈക്കോളജി വിഷയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദേഹം വ്യക്തമാക്കി
INTERPSYCH Summit: 'ഇൻ്റർസൈക്ക് സമ്മിറ്റിന്' സമാപനം; അന്താരാഷ്ട്ര സെമിനാറിൽ അതിഥിയായി കോസ്റ്റ് ഗാർഡ് മേധാവി

തൃശൂർ: മനശ്ശാസ്ത്രം സാങ്കേതികവിദ്യയുമായി സംയോജിക്കുമ്പോൾ സുരക്ഷാഘടനകളിൽ മാനസിക പ്രതിരോധശേഷി വർധിപ്പിക്കാനാകുമെന്ന് ഡിഐജിയും കോസ്റ്റ് ഗാർഡ് മേധാവി എൻ രവി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ  സൈക്കോളജി വിഭാഗം സംഘടിപ്പിച്ച 'ഇൻ്റർ സൈക്ക് സമ്മിറ്റ് 2.0' അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മനഃശാസ്ത്രത്തിലെ നൂതന പ്രവണതകൾ - സമകാലിക സമീപനങ്ങളും, ആഗോള വീക്ഷണങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മിറ്റ്. ആധുനിക ലോകത്തിൽ സൈക്കോളജി  വിഷയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദേഹം വ്യക്തമാക്കി. നാൽപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അദേഹം, അന്താരാഷ്ട്ര സമുദ്രസുരക്ഷാ സഹകരണങ്ങൾക്കു ലഭിച്ച അന്തർദേശീയ പരിപ്രേക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. 

കുറ്റവാളികളെയും കള്ളക്കടത്തുകാരെയും പിടികൂടാൻ ദേശീയ സുരക്ഷയിലും വ്യക്തിപരമായ ക്ഷേമത്തിലും മനശാസ്ത്രത്തിന് പങ്കുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. മനശാസ്ത്രം, സാങ്കേതിക - വിദ്യാഭ്യാസ സുരക്ഷ എന്നിവ തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് വിശദമായ ആവിഷ്കാരം സെമിനാറിന്റെ പ്രത്യേക സെഷനിൽ നടന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News