കൊല്ലം: ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കുടുംബവുമൊത്ത് വൻതോതിൽ കഞ്ചാവ് കടത്തിയ സംഘം അറസ്റ്റിൽ. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം ഇവരെ പിൻതുടർന്നാണ് പിടികൂടിയത്.
സംഭവത്തിൽ ആറ്റിങ്ങൽ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂർ സ്വദേശി അഭയ് സാബു എന്നിവരെയാണ് പുലർച്ചെ നാല് മണിക്ക് നീണ്ടകര ചീലാന്തി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്.
Also Read: Thattukada Dispute: ഇടുക്കിയിൽ യുവാക്കൾക്കുനേരെ വെടിവെപ്പ്; ഒരു മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്
ഇതിനുശേഷം കൊല്ലം ശാസ്ത്രി ജംഗ്ഷൻ സ്വദേശി ഉണ്ണികൃഷ്ണനെയും പിടികൂടിയിരുന്നു . ഇയാൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
പ്രതികൾ വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ തിരുപ്പതി ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനെയാണ് കുടുംബവുമൊത്ത് കഞ്ചാവ് കടത്തിയത്.
വാഹനത്തിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ട് വയസുള്ള കുട്ടിയും ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും ഡാൻസാഫ് ടീം ഇവരെ പിൻതുടരുകയും നീണ്ടകരയ്ക്ക് സമീപത്തുവച്ച് പിടികൂടുകയുമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.