തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കോളേജിലേ 5 ജീവനക്കാരിൽ നിന്നും അതുപോലെ 10 വിദ്യാർത്ഥികളിൽ നിന്നും ബാലരാമപുരം പോലീസ് മൊഴിയെടുത്തു. ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് തലേ ദിവസം ഫോൺ വിളിക്കാത്തതതുകൊണ്ട് അന്വേഷിച്ചെത്തിയ മാതാവ് മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ചെറിയ പെരുന്നാളിൽ വീട്ടിൽ പോകാൻ പുറപ്പെട്ടപ്പോൾ ഇനി ഇവിടേക്ക് വരില്ലെന്ന് പറഞ്ഞതായി ചില വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകിയതായിട്ടാണ് വിവരം. ഇത് കേന്ദ്രീകരിച്ച് എന്തുകൊണ്ടാകും അസ്മിയ അങ്ങനെ പറഞ്ഞതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന കോളേജിന് ബാലരാമപുരത്തെ മുസ്ളീം ജമാഅത്തുകളുമായോ മദ്രസകളുമായി പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും ജമാഅത്ത് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Also Read: Crime News: ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും പിടിയിൽ
സംഭവം നടന്നത് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിലാണ്. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് വെള്ളിയാഴ്‌ച ഫോൺ വിളിക്കുന്ന കുട്ടി വിളിക്കാത്തത്തിനെ തുടർന്ന് സ്ഥാപനത്തിലേക്ക് കുട്ടിയുടെ മാതാവ് വിളിക്കുകയും എന്നാണത് പിറ്റേന്ന് കുട്ടി വിളിച്ചോളും എന്നറിയിച്ചുവെങ്കിലും കുട്ടി വിളിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് കുട്ടിയുടെ മാതാവ് പറയുന്നത്.
Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മാത്രമല്ല കുട്ടിയെ കാണാൻ വന്ന മാതാവിനെ ആദ്യം അനുവദിച്ചില്ലയെന്നും ശേഷം അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നുവെണ്ണ കാര്യം ബന്ധുക്കളെ മാതാവ് അറിയിച്ചതിനെ തുടർന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഇവർ രംഗത്തെത്തിയത്. അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്നാണ് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും മാത്രമല്ല ഇവരോടൊപ്പം ആരും ചെന്നില്ലയെന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...