ന്യൂഡൽഹി: 7th Pay Commission: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ജീവനക്കാർക്ക് വർധിപ്പിച്ച ഡിയർനസ് അലവൻസും (DA) ഡിയർനസ് റിലീഫും (DR) ലഭിച്ചതിന് ശേഷം ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾ ഒരു അലവൻസ് കൂടി ലഭിക്കും. കൊറോണ ബാധയെത്തുടർന്ന് ഇതുവരെ കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് (CEA) ക്ലെയിം ചെയ്യാൻ കഴിയാതിരുന്ന ജീവനക്കാർക്ക് ഇപ്പോൾ അത് ക്ലെയിം ചെയ്യാം. ഇതിനായി നിങ്ങൾക്ക് ഔദ്യോഗിക രേഖകളൊന്നും ആവശ്യമില്ല.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ കുടിശ്ശിക സംബന്ധിച്ച് സന്തോഷവാർത്ത!
പെട്ടെന്ന് CEA ക്ലെയിം ചെയ്യുക (Quickly claim CEA)
ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര ജീവനക്കാർക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് ലഭിക്കും. ഇത് പ്രതിമാസം ഒരു കുട്ടിയ്ക്ക് 2,250 രൂപ. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം കേന്ദ്ര ജീവനക്കാർക്ക് CEA ക്ലയിം ചെയ്യാൻ കഴിഞ്ഞില്ല.
CEA ക്ലെയിമിനായി നിരവധി രേഖകൾ ആവശ്യമാണ് (Many documents are required for CEA claim)
കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് ക്ലെയിം ചെയ്യുന്നതിന് കേന്ദ്ര ജീവനക്കാർ (Central Employees) സ്കൂൾ സർട്ടിഫിക്കറ്റും ക്ലെയിം രേഖകളും സമർപ്പിക്കണം. സ്കൂളിൽ നിന്ന് ലഭിക്കുന്ന ഡിക്ലറേഷനിൽ കുട്ടി അവിടെ പഠിക്കുന്നുവെന്ന വിവരം ഉണ്ടാകും. ഒപ്പം കുട്ടി പഠിച്ച അക്കാദമിക് കലണ്ടറും പരാമർശിക്കുന്നു. CEA ക്ലെയിമിനായി കുട്ടിയുടെ റിപ്പോർട്ട് കാർഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസ് രസീത് എന്നിവയും അറ്റാച്ചുചെയ്യേണ്ടതുണ്ട്.
Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം! DA യിൽ 3% വർദ്ധനവ്!
സ്വയം പ്രഖ്യാപനം നൽകണം (Self declaration must be given)
ജൂലൈയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (DoPT) ഒരു ഓഫീസ് ഓഫ് മെമ്മോറാണ്ടം (OM) പുറത്തിറക്കി. അതിൽ കൊറോണ കാരണം കേന്ദ്ര ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് ക്ലെയിം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായി പറഞ്ഞിരുന്നു. കാരണം ഓൺലൈനായി ഫീസ് നിക്ഷേപിച്ച ശേഷവും സ്കൂളിൽ നിന്നും SMS/e-mail വഴി റിസൾട്ട്/റിപ്പോർട്ട് കാർഡുകൾ അയച്ചിരുന്നില്ല.
സെൽഫ് ഡിക്ലറേഷൻ വഴിയോ റിസൾട്ട്/റിപ്പോർട്ട് കാർഡ്/ഫീസ് പേയ്മെന്റ് എന്നിവയുടെ SMS/e-mail പ്രിന്റ് ഔട്ട് വഴിയോ CEA ക്ലെയിം ചെയ്യാമെന്ന് DoPT അറിയിച്ചിട്ടുണ്ട്. ഈ സൗകര്യം 2020 മാർച്ചിലും 2021 മാർച്ചിലും അവസാനിക്കുന്ന അധ്യയന വർഷത്തിൽ മാത്രമേ ലഭ്യമാകൂ.
Also Read: Broccoli Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'ബ്രോക്കോളി' കഴിക്കരുത്
നിങ്ങൾക്ക് എത്ര അലവൻസ് ലഭിക്കും? (How much allowance do you get?)
കേന്ദ്ര ജീവനക്കാർക്ക് (Central Employees) രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് Children Education Allowance ലഭിക്കും. ഒരു കുട്ടിക്ക് ഈ അലവൻസ് പ്രതിമാസം 2250 രൂപയാണ്. അതായത് രണ്ട് കുട്ടികൾക്കായി ജീവനക്കാർക്ക് പ്രതിമാസം 4500 രൂപ ലഭിക്കും. രണ്ടാമത്തെ കുട്ടി ഇരട്ടകളാണെങ്കിൽ ആദ്യ കുട്ടിക്കൊപ്പം ഇരട്ടകളുടെ വിദ്യാഭ്യാസത്തിനും ഈ അലവൻസ് നൽകുന്നു.
Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി! വീഡിയോ വൈറൽ
രണ്ട് അക്കാദമിക് കലണ്ടറുകൾ പ്രകാരം ഒരു കുട്ടിക്ക് 4500 രൂപ നൽകണം. 2020 മാർച്ചിലും 2021 മാർച്ചിലും ഒരു ജീവനക്കാരൻ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അത് ഉടൻ ക്ലെയിം ചെയ്യാം. ഇത്തരമൊരു സാഹചര്യത്തിൽ 4500 രൂപ ശമ്പളത്തിൽ അധികമായി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...