Lord Shiva Blessing Zodiacs: മഹാദേവന്റെ കൃപയ്‌ക്കൊപ്പം ശുഭ യോഗവും; ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം!

ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. 

Written by - Ajitha Kumari | Last Updated : Jan 27, 2025, 08:52 AM IST
  • ന്ന് തിങ്കളാഴ്ച. തിങ്കളാഴ്ച പൊതുവെ മഹാദേവനെയാണ് ഭക്തർ ആരാധിക്കുന്നത്
  • അതുകൊണ്ടുതന്നെ മഹാദേവൻ പ്രിയമുള്ള രാശിക്കാർക്ക് ഇന്ന് നല്ല ദിനമായിരിക്കും
Lord Shiva Blessing Zodiacs: മഹാദേവന്റെ കൃപയ്‌ക്കൊപ്പം ശുഭ യോഗവും; ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം!

Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. 

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ചിങ്ങ രാശിക്കാർക്ക് മികച്ച ദിനം, അറിയാം ഇന്നത്തെ രാശിഫലം!

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. മഹാദേവ പ്രിയരായ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും,  ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. 

ഇന്ന് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം. ജ്യോതിഷത്തിൽ  12 രാശികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്താറുമുണ്ട്. 

Also Read: ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിക്കുമോ? 18 മാസത്തെ കുടിശ്ശിക ലഭിക്കുമോ? അറിയാം...

ഇടവം (Taurus):  ഇവർക്കിന്ന് ഭാഗ്യ നേട്ടങ്ങളുണ്ടാകും. ഓഫീസിൽ നല്ല ദിനം, കാര്യങ്ങൾ സ്മൂത്തായി നടക്കും, വിദേശ യാത്രയ്ക്ക് സാധ്യത,  നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കൂടും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.

മിഥുനം (Gemini): ഇന്നത്തെ ദിവസം ഇവർക്ക് വളരെ നല്ലതാണ്. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലത്. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ ലഭിക്കും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും.  

Also Read: മിഥുന രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിക്കും എന്നാൽ കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതി. 

ചിങ്ങം (Leo): ഇന്നിവർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിനം, സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങൾ ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. 

കന്നി (Virgo): ഇവർക്ക് ഇന്ന് സ്പെഷ്യൽ ഡേ ആയിരിക്കും.  കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News