Aadhaar Violations: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ചുമത്താന്‍ UIDAIയ്ക്ക് അധികാരം

ആധാര്‍ നിയമലംഘനങ്ങളില്‍  ശക്തമായ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് (Unique Identification Authority of India - UIDAI) അധികാരം നല്‍കുന്ന ചട്ടം  വിജ്ഞാപനം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 02:25 PM IST
  • ആധാര്‍ നിയമലംഘനങ്ങളില്‍ ശക്തമായ നടപടിയെടുക്കാന്‍ Unique Identification Authority of India - UIDAI യ്ക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്തു.
  • ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ചുമത്താനുള്ള അധികാരമാണ് ഇതിലൂടെ UIDAI ലഭിക്കുക.
  • ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും UIDAIയ്ക്ക് അധിക്കും.
Aadhaar Violations: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ  പിഴ ചുമത്താന്‍  UIDAIയ്ക്ക് അധികാരം

New Delhi: ആധാര്‍ നിയമലംഘനങ്ങളില്‍  ശക്തമായ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് (Unique Identification Authority of India - UIDAI) അധികാരം നല്‍കുന്ന ചട്ടം  വിജ്ഞാപനം ചെയ്തു.

ആധാര്‍  നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ  ചുമത്താനുള്ള അധികാരമാണ്  ഇതിലൂടെ  UIDAI ലഭിക്കുക.  ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും  UIDAIയ്ക്ക് അധിക്കും. 

ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. 2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ്  പുതിയ ചട്ടങ്ങള്‍  IT മന്ത്രാലയം വിജ്ഞാപനം ചെയ്തിരിയ്ക്കുന്നത്.  

Also Read: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?

UIDAI (Adjudication of Penalties)  Rules, 2021 നവംബർ 2-ന് സർക്കാർ വിജ്ഞാപനം ചെയ്‌തു,  നിയമത്തിന്‍റെ കീഴില്‍   UIDAI നിയമമോ,  നിർദ്ദേശങ്ങളോ പാലിക്കുന്നതിൽ  ഒരു സ്ഥാപനം പരാജയപ്പെട്ടാല്‍   UIDAI ആവശ്യപ്പെടുന്ന വിവരങ്ങൾ നല്‍കാന്‍ ആ സ്ഥാപനം നിര്‍ബന്ധിതമാണ്.  

Also Read: Aadhaar Card Update: ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? നിമിഷങ്ങള്‍ക്കകം മാറ്റാമല്ലോ

UIDAI നിയമിക്കുന്ന  ഉന്നത ഉദ്യോഗസ്ഥര്‍  അത്തരം വിഷയങ്ങള്‍  വിശകലനം ചെയ്യുകയും   നിയമലംഘനം നടത്തുന്ന  സ്ഥാപനങ്ങൾക്ക് 1 കോടി രൂപ വരെ പിഴ ചുമത്തുകയും ചെയ്യാം. 

നിലവിലെ നിയമം അനുസരിച്ച്  നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ UIDAIയ്ക്ക് അധികാരമില്ല. എന്നാല്‍ ചട്ടം പുതുക്കിയതോടെ  ഒരു   Regulator  Authoriyയ്ക്ക് സമാനമായ  അധികാരം  UIDAIയ്ക്ക് ലഭിക്കും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News