തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപയായിരുന്നു കുറഞ്ഞത്. മൂന്ന് ദിവസം കൊണ്ട് 960 രൂപയാണ് സ്വർണത്തിന് വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണി 37320 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു 3860 രൂപയായി. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്.
അതേസമയം സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്നിരുന്ന വെള്ളിയുടെ വിലയിലും നേരിയ കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയായി. എന്നാൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.
ഒക്ടോബര്‍ 6 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 6 മുതല്‍ 9 വരെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിപണിയില്‍ തിങ്കളാഴ്ചയാണ് ഇടിവുണ്ടായി തുടങ്ങിയത്. അതേസമയം, സ്വര്‍ണവിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍തന്നെ സ്വര്‍ണ വില കുതിയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 1 ന് സ്വര്‍ണവില ഒരു പവന് 37,200 രൂപ ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില വെറും ആറ് ദിവസത്തിനുള്ളില്‍ 38,200 രൂപയിലെത്തി. അടുത്തിടെ സ്വര്‍ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്. 36,640 രൂപയായിരുന്നു അന്നത്തെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...