RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

New RBI Rules: NACH ന്റെ സേവനങ്ങൾ ഇപ്പോൾ ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമാകും. നിലവിൽ ബാങ്കുകൾ തുറക്കുമ്പോൾ മാത്രമേ അതിന്റെ സൗകര്യങ്ങൾ ലഭ്യമാകൂ.  

Written by - Ajitha Kumari | Last Updated : Aug 4, 2021, 01:19 PM IST
  • ആർബിഐ NACH ന്റെ നിയമങ്ങൾ മാറ്റി
  • വാരാന്ത്യങ്ങളിലും NACH സേവനങ്ങൾ തുടരും
  • ശമ്പളം, പെൻഷൻ, EMI പേയ്മെന്റുകൾ വാരാന്ത്യങ്ങളിൽ ചെയ്യാം
RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

ന്യൂഡൽഹി: New RBI Rules: നിങ്ങളും ചെക്ക് വഴി പണമടയ്ക്കുന്നുണ്ടെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്‌ക്കോ ഒരു ചെക്ക് നൽകുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കുക. കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആഗസ്റ്റ് 1 മുതൽ ബാങ്കിംഗ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അതിനാൽ ബാങ്കിന്റെ ഈ പുതിയ നിയമം (RBI) നിങ്ങൾ അറിയേണ്ടത് വളരെ പ്രധാനമാണ്. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH)  24 മണിക്കൂറും പ്രവർത്തിക്കാൻ ആർബിഐ തീരുമാനിച്ചു. ഇതിന് കീഴിൽ ഇപ്പോൾ ഈ നിയമം എല്ലാ ദേശസാൽകൃത, സ്വകാര്യ ബാങ്കുകൾക്കും ബാധകമാകും.

Also Read: PNB ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത! FD പലിശ നിരക്കിൽ മാറ്റങ്ങൾ, ശ്രദ്ധിക്കുക..

ചെക്ക് നൽകുന്നതിന് മുമ്പ് ശ്രദ്ധിക്കുക (Be careful before giving check)

ഈ പുതിയ നിയമപ്രകാരം അവധി ദിനത്തിലും ഇപ്പോൾ നിങ്ങളുടെ ചെക്ക് ക്ലിയർ ആകും. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം ശനിയാഴ്ച നൽകിയ ചെക്ക് ഇപ്പോൾ ഞായറാഴ്ചയും ക്ലിയർ ചെയ്യാനാകും. അതായത്, ചെക്കിന്റെ ക്ലിയറൻസിനായി നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ അക്കൗണ്ടിൽ ഒരു ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട് എന്നർത്ഥം.  

അല്ലാത്തപക്ഷം നിങ്ങളുടെ ചെക്ക് ബൗൺസ് ചെയ്താൽ പിഴ ചുമത്താം. നേരത്തെ ചെക്ക് നൽകുമ്പോൾ അവധി ദിനം ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ടേ അത് ക്ലിയർ ആകുകയുളളുവായിരുന്നു.   എന്നാൽ ഇപ്പോൾ അവധി ദിനത്തിലും ചെക്ക് ക്ലിയർ ആകും.  

Also Read: SBI Customer Alert: ബാങ്കിംഗ് സേവനങ്ങൾ തുടരുന്നതിന് ഇക്കാര്യം ഉടൻ ചെയ്യുക; മുന്നറിയിപ്പുമായി SB

 

ശമ്പളം, പെൻഷൻ, ഇഎംഐ പേയ്മെന്റ് ഇപ്പോൾ വാരാന്ത്യങ്ങളിലും ചെയ്യാം (Salary, Pension, EMI payment now even on weekends)

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടത്തുന്ന ഒരു ബൾക്ക് പേയ്‌മെന്റ് സംവിധാനമാണ് NACH.  ഇത് ഡിവിഡന്റ്, പലിശ, ശമ്പളം, പെൻഷൻ എന്നിങ്ങനെയുള്ള വിവിധ തരം ക്രെഡിറ്റ് കൈമാറ്റങ്ങൾ സുഗമമാക്കുന്നു. 

ഇതിനുപുറമെ, വൈദ്യുതി ബിൽ, ഗ്യാസ്, ടെലിഫോൺ, വെള്ളം, ലോൺ ഇഎംഐ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനർത്ഥം ഇക്കാര്യങ്ങൾക്കായി ഇപ്പോൾ തിങ്കൾ മുതൽ വെള്ളി വരെ കാത്തിരിക്കേണ്ടതില്ല, weekends ലും ഇപ്പോൾ ഇത് നടത്താൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News