ന്യുഡൽഹി: ഭവനവായ്പയോ വ്യക്തിഗത വായ്പയോ എടുക്കുന്ന ഉപയോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിലവിലുള്ള പലിശ നിരക്കുകളിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് RBI തീരുമാനിച്ചു. അതായത് നിങ്ങളുടെ വായ്പകളിലെ പലിശനിരക്ക് ഇപ്പോൾ വർദ്ധിക്കില്ലയെന്നർത്ഥം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) ആണ് ഇക്കാര്യം അറിയിച്ചത്.
റിസര്‍വ് ബാങ്ക് (RBI) പുതിയ വായ്പാനയത്തിൽ പലിശനിരക്കില്‍ മാറ്റമില്ലയെന്നും റിപ്പോ നിരക്ക് നാല് ശതമാനമായിതന്നെ തുടരുമെന്നും റിസർവ് ബാങ്ക് ധനകാര്യ സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ച ശക്തികാന്ത ദാസ് (Shaktikanta Das) പറഞ്ഞു. മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ സാധ്യതകൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും പണപ്പെരുപ്പ നിരക്ക് 6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Old Currency Notes: പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? RBI പറയുന്നു
റിസർവ് ബാങ്ക് അവസാനമായി പോളിസി നിരക്ക് 2020 മെയ് 22 നാണ് പരിഷ്ക്കരിച്ചത്. അതിൽ പലിശ നിരക്ക് (Interest Rate) എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ സെൻട്രൽ ബാങ്ക് പോളിസി നിരക്കുകൾ 115 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്.
പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് അതായത് 2021-22 ൽ ജിഡിപി (GDP) വളർച്ചാ നിരക്ക് 10.5 ശതമാനമായിരിക്കുമെന്നാണ് അനുമാനമെന്നും അദ്ദേഹം പറഞ്ഞു.
റിവേഴ്‌സ് റിപ്പോ നിരക്ക് (Reverse Repo Rate) 3.35 ശതമാനമാണ്. സമ്പദ് ഘടന തിരിച്ചുവരവ് പ്രകടമാക്കിയത് ഗുണകരമെന്നാണ് വിലയിരുത്തല്‍. അതിനാാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് വായ്പാ അവലോകന സമിതി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വായ്പ എടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതായത് ഈ വായ്പയ്ക്ക് ബാങ്കുകൾ റിസർവ് ബാങ്കിന് പലിശ നൽകുന്ന നിരക്കിനെ റിപ്പോ നിരക്ക് എന്ന് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.