Crorepati via PPF Investment: നിങ്ങള്‍ക്കും കോടീശ്വരനാകാം... വിരമിക്കുമ്പോള്‍ ആരുടേയും സഹായവും തേടേണ്ട! ഇതാണ് വഴി...

Public Provident Fund: സ്ഥിരതയുള്ള നിക്ഷേപം എന്നതാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. 7.1 ശതമാനം പലിശയാണ് പിപിഎഫിൽ ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 30, 2024, 12:27 PM IST
  • പതിനഞ്ച് വർഷം ആണ് പിപിഎഫ് നിക്ഷേപ കാലാവധി
  • പ്രതിവർഷം 7.1 ശതമാനം പലിശ ആണ് ഈ നിക്ഷേപത്തിന് ലഭിക്കു
  • പതിനഞ്ച് വർഷത്തിന് ശേഷം അഞ്ച് വർഷം എന്ന കണക്കിൽ നിക്ഷേപ പദ്ധതി നീട്ടുകയും ആകാം
Crorepati via PPF Investment: നിങ്ങള്‍ക്കും കോടീശ്വരനാകാം... വിരമിക്കുമ്പോള്‍ ആരുടേയും സഹായവും തേടേണ്ട! ഇതാണ് വഴി...

റിട്ടയര്‍മെന്റിന് ശേഷം മക്കളുടെ തണലില്‍ ജീവിക്കേണ്ടി വരിക എന്നത് പലര്‍ക്കും ഇന്ന് അത്ര സുഖമുള്ള കാര്യം ആവില്ല. കാരണം, മക്കള്‍ അവരുടെ തിരക്കുകളിലും മറ്റും ആഴ്ന്നുപോകുമ്പോള്‍, മാതാപിതാക്കളെ പതിയെ മറക്കുകയോ അവഗണിക്കുകയോ ഒക്കെ ചെയ്യാറുണ്ട് എന്നാണ് ആക്ഷേപം. നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ലൈഫ് ആരുടേയും സഹായം കൂടാതെ അടിച്ച് പൊളിക്കാന്‍ ആണോ ആഗ്രഹം? എങ്കില്‍ അതിനുള്ള വഴി നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്.

റിട്ടയര്‍ ആകുമ്പോള്‍ ഒരു കോടീശ്വരന്‍ ആയി റിട്ടയര്‍ ചെയ്താല്‍ പിന്നെ എന്ത് ഭയക്കാന്‍ ആണ്? അങ്ങനെ കോടീശ്വരന്‍ ആകണമെങ്കില്‍ നിങ്ങള്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) കൃത്യമായ നിക്ഷേപം നടത്തിയാല്‍ മതി. 30 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് കോടീശ്വരനാകാം.

സുരക്ഷിതമാണ് പിപിഎഫ് നിക്ഷേപങ്ങള്‍. മാത്രമല്ല, നിങ്ങള്‍ക്ക് നികുതി ഇളവുകളും ഈ നിക്ഷേപം നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 7.1 ശതമാനം നിരക്കിലാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുക. 15 വര്‍ഷമാണ പ്ലാന്‍ മെച്വര്‍ ആകാനുള്ള കാലാവധി. നിലവിലെ ആഗോള സാമ്പത്തിക സ്ഥിതി അനുസരിച്ച് 7.1 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് 15 വര്‍ഷത്തെ കാലയളവില്‍ ലഭിക്കുക എന്നത് സുരക്ഷിതത്വം മാത്രമല്ല പ്രദാനം ചെയ്യുന്നത്.

പിപിഎഫില്‍ നിങ്ങള്‍ക്ക് 500 രൂപ മുതല്‍ നിക്ഷേപിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി തുക ഒന്നര ലക്ഷം രൂപയാണ്. നിക്ഷേപം തുടങ്ങുന്ന വര്‍ഷം ഒഴിവാക്കി 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് നിക്ഷേപപദ്ധതി മെച്വര്‍ ആകുന്നത്. നിങ്ങളുടെ പ്രായം അനുസരിച്ചത് ഈ കാലയളവ് വീണ്ടും ഉയര്‍ത്താവുന്നതും ആണ്. വീണ്ടും ഒരു പതിനഞ്ച് വര്‍ഷം കൂടി ഇത്തരത്തില്‍ നിങ്ങള്‍ നിക്ഷേപം തുടര്‍ന്നാല്‍, ഒടുവില്‍ ലഭിക്കുന്നത് വലിയൊരു തുക ആയിരിക്കും.

നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായം എന്ന് കരുതുക. പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വച്ച് പിപിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍, അറുപതാം വയസ്സില്‍ വിരമിക്കുമ്പോള്‍ നിങ്ങള്‍ ശരിക്കും ഒരു കോടീശ്വരന്‍ ആയിരിക്കും. മുപ്പത് വര്‍ഷം കൊണ്ട് നിങ്ങള്‍ മൊത്തത്തില്‍ നിക്ഷേപിക്കുന്ന തുക വെറും 45 ലക്ഷം രൂപ മാത്രമാണെന്ന് ഓര്‍ക്കണം. എന്നാല്‍ 7.1 ശതമാനം നിരക്കില്‍ 30 വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം പലിശ ഒരുകോടി ഒമ്പതര ലക്ഷത്തിന് മുകളില്‍ ആയിരിക്കും (1,09,50,911 രൂപ). നിങ്ങളുടെ നിക്ഷേപ തുക കൂടി കൂട്ടുമ്പോള്‍ 30 വര്‍ഷത്തിന് ശേഷം ലഭിക്കുന്നത് ഒന്നര കോടിയില്‍ അധികം രൂപ ആയിരിക്കും (1,54,50,911 രൂപ). റിട്ടയര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കോടീശ്വരന്‍ ആകുമെന്ന് പറയുമ്പോള്‍ ഇനി ആശ്ച്വര്യപ്പെടേണ്ട കാര്യമില്ലെന്ന് മനസ്സിലായില്ലേ!

എന്നാല്‍ ഇതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നര കോടി രൂപ എന്ന് പറയുന്നത് ഒരു വലിയ തുക ആയിരിക്കുമോ എന്നതാണത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് എന്തായാലും അങ്ങനെ ആകാന്‍ വഴിയില്ല. ഇപ്പോഴത്തെ ഒന്നര ലക്ഷം രൂപയുടെ അന്നത്തെ മൂല്യം ചിലപ്പോള്‍ ഒന്നര കോടി പോലും ആയേക്കാം. എന്തായാലും പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്ക് 80 സി പ്രകാരം ആദായ നികുതി ഇളവ് കൂടി ലഭിക്കും. ആ സാധ്യത ഉപയോഗപ്പെടുത്തി, കൂടുതല്‍ ലാഭ സാധ്യതയുള്ള മ്യൂച്വല്‍ ഫണ്ടുകളിലോ, ഓഹരി വിപണിയിലോ ഒക്കെ നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News