സ്ഥിര നിക്ഷേപത്തിൽ താത്പര്യപ്പെടുന്നവരാണ് ഇന്ത്യക്കാർ. ഇതൊരു ജനപ്രിയ നിക്ഷേപം കൂടിയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനാൽ സ്ഥിര നിക്ഷേപ നിരക്കുകളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുക എന്ന് കൂടിയാണ് എഫ്ഡിയുടെ പലിശ കൂട്ടുന്നത് വഴി ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ ഉയർത്തിയിരിക്കുകയാണ്. മാർച്ച് 21 മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
പുതിയ മാറ്റത്തിന് ശേഷം, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സാധാരണ പൗരന്മാർക്ക് 3.0 ശതമാനം മുതൽ 8.0 ശതമാനം വരെ വാർഷിക പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് സാധാരണ പൗരന്മാരേക്കാൾ 0.50 ശതമാനം കൂടുതൽ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.50 ശതമാനം മുതൽ 8.50 ശതമാനം വരെയാണ് വാർഷിക പലിശ. കൂടാതെ 500 ദിവസത്തെ കാലാവധിയുള്ള FD-യിൽ പരമാവധി പലിശയാണ് ലഭിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.
IDFC ഫസ്റ്റ് ബാങ്ക് FD
7 മുതൽ 14 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് പ്രതിവർഷം 3 ശതമാനം പലിശയാണ് നൽകുന്നത്. 15 മുതൽ 29 ദിവസം വരെയും 30 മുതൽ 45 ദിവസം വരെയും 3 ശതമാനം പലിശ ലഭിക്കും. 46 മുതൽ 90 ദിവസം വരെ, 91 മുതൽ 180 ദിവസം വരെ സ്ഥിരനിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 5.75 ശതമാനം പലിശ ലഭിക്കും. ഇനി ഒരു വർഷത്തേക്ക് FD ഇട്ടാൽ
6.50 ശതമാനം പലിശ ലഭിക്കും. ഒപ്പം ഒരു വർഷം മുതൽ 499 ദിവസം വരെയുള്ള എഫ്ഡികൾക്ക് 7.50 ശതമാനം പലിശയും 500 ദിവസത്തെ എഫ്ഡിക്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും ലഭിക്കും.
എഫ്ഡിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി
FD-യിൽ നിന്ന് ലഭിക്കുന്ന പലിശക്ക് പൂർണമായും നികുതി കൊടുക്കണം. ഒരു വർഷത്തിൽ നിങ്ങൾ FD-യിൽ നേടുന്ന പലിശ നിങ്ങളുടെ വാർഷിക വരുമാനത്തിലേക്ക് ചേർക്കും. FD-യിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം "മറ്റ് സോഴ്സുകളിൽ നിന്നുള്ള വരുമാനം" ആയി കണക്കാക്കപ്പെടുന്നു. ഒരു വർഷത്തിൽ നിങ്ങളുടെ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, സ്ഥിര നിക്ഷേപങ്ങളിൽ ബാങ്ക് ടിഡിഎസ് കുറയ്ക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.