7th Pay Commission: കേന്ദ്ര ജീവനക്കാരുടെ 3% ഡിഎയിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്! ശമ്പളം 66,960 രൂപ വർദ്ധിക്കും

7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത (Dearness Allowance) കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി, ഇനി ഇവരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാൻ പോകുന്നു.  എങ്ങനെയാണ് കാലക്കുലേഷൻ എന്നറിയാം..   

Written by - Ajitha Kumari | Last Updated : Oct 14, 2021, 01:19 PM IST
  • കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിച്ചേക്കും
  • ഡിയർനെസ് അലവൻസ് 3 ശതമാനം വർദ്ധിച്ച് 31 ശതമാനമാകും
  • സെപ്റ്റംബർ പകുതിയോടെ ഡിയർനെസ് അലവൻസ് വീണ്ടും വർദ്ധിച്ചേക്കാം
7th Pay Commission: കേന്ദ്ര ജീവനക്കാരുടെ 3% ഡിഎയിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്! ശമ്പളം 66,960 രൂപ വർദ്ധിക്കും

7th Pay Commission DA Latest news: കേന്ദ്ര ജീവനക്കാർ ഡിഎ ഹൈക്കിനായി (DA Hike)വീണ്ടും കാത്തിരിക്കുകയാണ്. 28% DA വർദ്ധിപ്പിച്ചതിന് ശേഷം ഇനി 3% DA (3% DA) വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണിവർ. 

ഉത്സവ സീസണിൽ DA വരാം എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഡിഎ വർദ്ധനയ്ക്ക് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ (Central government employees salary) നല്ല കുതിച്ചുചാട്ടം ഉണ്ടാകും.

Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ, എല്ലാ മാസവും ശമ്പളം ഇത്രയും വർദ്ധിക്കും

ജൂലൈ മുതൽ 28 ശതമാനം നിരക്കിലാണ് ക്ഷാമബത്ത (Dearness allowance) ലഭിക്കുന്നത്. പക്ഷേ ഇപ്പോൾ അത് 3 ശതമാനം കൂടി വർദ്ധിക്കും. അതായത് ഡിഎ 31 ശതമാനത്തിലെത്തും. ഡിസംബർ മാസത്തിൽ ജീവനക്കാർക്ക് ഈ സന്തോഷവാർത്ത ലഭിക്കും.

ഡിയർനെസ് അലവൻസ് വീണ്ടും വർദ്ധിക്കും (dearness allowance will increase again)

ഡിയർനെസ് അലവൻസ് (Dearness allowance)വർദ്ധിപ്പിച്ചതിനുശേഷവും ഡിയർനെസ് അലവൻസ് ഇനിയും 3 ശതമാനം വർദ്ധിക്കും. അതായത് ഇത് 28 ശതമാനത്തിന് പകരം 31 ശതമാനമായി കൂടും.  എന്നാൽ ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയില്ല. എന്നാൽ ജീവനക്കാർക്ക് പണപ്പെരുപ്പത്തിൽ നിന്ന് അൽപ്പം ആശ്വാസം ലഭിക്കുന്നതിന് സർക്കാർ 3% ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉടൻ നടത്തണമെന്ന് ജീവനക്കാരുടെ സംഘടനയിൽ നിന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.   

Also Read: 7th Pay Commission: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു Good News കൂടി, ശമ്പളം 95,000 രൂപ വർദ്ധിക്കും ..!!

AICPI സൂചികയുടെ ഡാറ്റ പുറത്തിറക്കിയിട്ടുണ്ട്. സൂചിക 121.7 ൽ എത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, 2021 ജൂണിലേക്കുള്ള ഡിയർനെസ് അലവൻസ് 3% വർദ്ധിപ്പിക്കാൻ പ്ലാൻ ഉണ്ട്. ജൂൺ 2021 ലെ സൂചികയിൽ 1.1 പോയിന്റ് വർദ്ധിച്ച് 121.7 ൽ എത്തിയിട്ടുണ്ട്.  

ക്ഷാമബത്ത 31% ആയിരിക്കും (Dearness Allowance will be 31%)

ഡിയർനസ് അലവൻസ് 31.18 ശതമാനമാകുമെന്ന് ഡാറ്റയിൽ നിന്ന് വ്യക്തമാണ്.  പക്ഷേ ഡിഎയുടെ (DA)കണക്കുകൂട്ടൽ റൗണ്ട് ഫിഗറിലാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഡിഎ 31%ആയിരിക്കും. ഇതുവരെ 28%ആയിരുന്നു ക്ഷാമബത്ത. 2021 ജൂണിൽ ഡിഎയുടെ (DA)വർദ്ധനവ് ഉൾപ്പെടെ, ഇത് ഇപ്പോൾ 31 ശതമാനമാകും. എന്നിരുന്നാലും ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്നും പണം നൽകുമെന്നും വ്യക്തമല്ല. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! DA ക്കൊപ്പം ലഭിക്കും ബോണസും

31% DA കാൽക്കുലേഷൻ

ഇപ്പോൾ ജൂണിലെ ഡിയർനെസ് അലവൻസ് 3 ശതമാനം വർദ്ധിച്ചാൽ മൊത്തം ഡിഎ 31 ശതമാനമാകും. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) മാട്രിക്സ് അനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ ലെവൽ -1 ന്റെ ശമ്പള പരിധി 18,000 രൂപ മുതൽ 56900 രൂപ വരെയാണ്. ഇപ്പോൾ 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ മൊത്തം വാർഷിക ക്ഷാമബത്ത 66,960 രൂപയായിരിക്കും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ, ശമ്പളത്തിലെ വാർഷിക വർദ്ധനവ് 30,240 രൂപയാണ്.

Calculation 

1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനെസ് അലവൻസ് (31%) പ്രതിമാസം 5580 രൂപ
3. ഇതുവരെ ഡിയർനെസ് അലവൻസ് (17%) 3060 രൂപ/മാസം
4. ക്ഷാമബത്ത എത്ര വർദ്ധിച്ചു 5580-3060 = 2520 രൂപ/മാസം 
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 2520X12 = 30,240 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News