ന്യുഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത. ഇത്തവണ ദീപാവലി ദിനത്തിൽ ജീവനക്കാർക്ക് മൂന്ന് സമ്മാനങ്ങൾ ലഭിക്കും. ഒന്നാമതായി ജീവനക്കാരുടെ ഡിയർനെസ് അലവൻസിൽ (Dearness Allowance) വീണ്ടും വർദ്ധനവ് ഉണ്ടായേക്കാം.
രണ്ടാമത്തെ സമ്മാനം ജീവനക്കാരുടെ ഡിഎ (DA) കുടിശ്ശിക സംബന്ധിച്ച് സർക്കാരുമായി നടക്കുന്ന ചർച്ചകളിൽ എന്തെങ്കിലും ഫലം ഉണ്ടായേക്കാം. ഇതോടൊപ്പം പിഎഫിന്റെ പലിശ ദീപാവലിക്ക് മുമ്പ് അക്കൗണ്ടിൽ നിക്ഷേപിച്ചേക്കാം.
ഡിഎ വീണ്ടും വർദ്ധിച്ചേക്കാം (DA may increase again)
2021 ജൂലൈയിലെ ഡിയർനെസ് അലവൻസ് (DA) ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ 2021 ജനുവരി മുതൽ മേയ് വരെയുള്ള AICPI ഡാറ്റ കാണിക്കുന്നത് ഇത് 3%വരെ വർദ്ധിച്ചേക്കാം എന്നാണ്. ഈ രീതിയിൽ ഡിഎ 3%വർദ്ധിച്ചാൽ 31 ശതമാനത്തിലെത്തും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ ദീപാവലിയോടനുബന്ധിച്ച് ഡിഎ വർദ്ധനവ് പ്രഖ്യാപിക്കാമെന്നാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ ക്ഷാമബത്ത 11 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2021 ജൂലൈ മുതൽ സർക്കാർ ഇത് 28 ശതമാനമായി കുറച്ചു. 2021 ജൂണിൽ ഇത് 3 ശതമാനം വർദ്ധിക്കുകയാണെങ്കിൽ അതിന് ശേഷം ഡിഎ (17+4+3+4+3) 31 ശതമാനത്തിലെത്തും. അതായത് ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിൽ അയാൾക്ക് 15,500 രൂപ ഡിഎ ലഭിക്കും.
Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ, എല്ലാ മാസവും ശമ്പളം ഇത്രയും വർദ്ധിക്കും
ഡിഎ കുടിശ്ശിക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (Hope to get DA arrears)
മണി കൺട്രോളിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം കേന്ദ്ര ജീവനക്കാർ ദീപാവലിക്ക് മുമ്പ് 18 മാസമായി കെട്ടിക്കിടക്കുന്ന തങ്ങളുടെ ഡിഎ (DA) കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്നാണ്. ഇപ്പോൾ 18 മാസത്തെ മുടങ്ങിക്കിടക്കുന്ന കൂടിശ്ശികയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തെത്തിയിട്ടുണ്ട്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രി മോദി ഇക്കാര്യത്തിൽ എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തുമെന്നാണ്. അതിനുശേഷം ദീപാവലിക്കുള്ളിൽ ജീവനക്കാർക്ക് 18 മാസത്തെ ഡിയർനെസ് അലവൻസ് ലഭിക്കും. കോവിഡ് -19 പകർച്ചവ്യാധി (Covid-19 Pandemic) കാരണം ധനകാര്യ മന്ത്രാലയം 2020 മേയ് മുതൽ 2021 ജൂൺ 30 വരെ ഡിഎ (DA) വർദ്ധനവ് നിർത്തിവച്ചിരുന്നു.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! DA ക്കൊപ്പം ലഭിക്കും ബോണസും
പിഎഫ് പലിശ പണം വരും (PF interest money will come)
ഈ ദീപാവലിക്ക് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) 6 കോടിയിലധികം അക്കൗണ്ട് ഉടമകൾക്ക് ഒരു നല്ല വാർത്ത ലഭിക്കും. ദീപാവലിക്ക് മുമ്പ് ഇപിഎഫ്ഒ അക്കൗണ്ട് ഉടമകൾക്ക് ഒരു ബമ്പർ സമ്മാനം നൽകാം. പിഎഫ് അക്കൗണ്ട് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ പണം ഉടൻ കൈമാറാനാകും. അതായത്, 6 കോടിയിലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 2020-21 ലെ പലിശ കൈമാറുന്നതായി ഇപിഎഫ്ഒ ഉടൻ പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.