Rashi Change May 2023: 2 ദിവസത്തിന് ശേഷം മെയ് രണ്ടാമത്തെ ആഴ്ച ആരംഭിക്കാൻ പോകുകയാണ്. ജ്യോത്സ്യന്മാരുടെ അഭിപ്രായത്തിൽ ഈ രണ്ടാഴ്ച വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മെയ് 15 ന് ഇടവത്തിൽ സംക്രമിക്കും. അതുപോലെ ഇതേദിനം അതായത് 2023 മെയ് 15 ന് ഗ്രഹങ്ങളുടെ അധിപനായ ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിനുശേഷം കൃത്യം 15 ദിവസം കഴിഞ്ഞ് സൗന്ദര്യത്തിന്റെയും തേജസ്സിന്റെയും അധിപനായ ശുക്രൻ അതായത് മെയ് 30 ന് കർക്കടക രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് ഈ 4 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ഇവരുടെ വീട്ടിൽ സമ്പത്തിന്റെ ഒഴുക്ക് വർദ്ധിക്കും.
Also Read: Shani jayanti 2023: ഈ 5 രാശിക്കാർക്ക് ശനി ജയന്തി വളരെ ശുഭകരകാര്യമായിരിക്കും, അറിയാം..
കർക്കടകം (Cancer): മെയ് മാസത്തിലെ രണ്ടാം ആഴ്ചയിലെ ഈ സംക്രമണം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആകാംക്ഷയും നിറവേറ്റും. ഈ സമയത്ത് നിങ്ങൾ വിചാരിക്കുന്നതെന്തും നിങ്ങൾക്ക് നേടാനാകും. നിങ്ങൾ നിങ്ങളുടെ നല്ല സുഹൃത്തുക്കളുമായി സമ്പർക്കമുണ്ടാക്കും. നിങ്ങളുടെ ഉറച്ച സുഹൃത്തുക്കളാകാൻ കഴിയുന്ന ചില വലിയ ഉദ്യോഗസ്ഥരുമായും സമൂഹത്തിലെ സ്വാധീനമുള്ള ആളുകളുമായും നിങ്ങൾ ബന്ധപ്പെടും. അവരോടൊപ്പമുള്ള നിങ്ങളുടെ സമ്പർക്കം നിങ്ങളുടെ പല കാര്യങ്ങളും ചെയ്യാൻ സഹായിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നേടാനാകും. ജോലിയുള്ളവർക്ക് പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകും.
ചിങ്ങം (Leo): സൂര്യ ഗോചർ നിങ്ങൾക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. നിങ്ങളുടെ പ്രശസ്തിയും കീർത്തിയും വർദ്ധിക്കും. നിങ്ങൾ ഒരു സ്വകാര്യ മേഖലയിലെ കമ്പനിയിൽ ജോലി ചെയ്യുന്നവർ ആണെങ്കിൽ നിങ്ങൾക്ക് വലിയ സ്ഥാനം ലഭിക്കും. നിങ്ങളുടെ രോഗ പ്രതിരോധശേഷി ശക്തമാവുകയും നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.
Also Read: Viral Video: ഒരു ചായകുടിക്കാൻ പെടാപാട് പെടുന്ന ഉർഫി; വീഡിയോ വൈറൽ
കന്നി (Virgo): ബുധന്റെ സംക്രമണം നിങ്ങളിൽ ആത്മീയതയുടെ സ്വാധീനം വർദ്ധിപ്പിക്കും. നിങ്ങൾ ആത്മീയതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഈ യാത്രയിൽ നിങ്ങൾക്ക് ഒരു തീർത്ഥാടന സ്ഥലം സന്ദർശിക്കാനുള്ള അവസരം ലഭിച്ചേക്കാം. ഉന്നത വിദ്യാഭ്യാസത്തിൽ ബഹുമതിയും പ്രശസ്തിയും സഹിതം നിങ്ങൾ നല്ല വിജയം നേടും. വിദേശത്തേക്ക് പോകാണ് സാധ്യത. ജോലിയിൽ തൃപ്തികരമായിരിക്കും. ചുറ്റുമുള്ള ആളുകളെ ശരിയായ പാതയിലൂടെ നടക്കാൻ നിങ്ങൾ പ്രചോദിപ്പിക്കും.
മീനം (Pisces): നിങ്ങൾക്ക് ഈ സമയം സർക്കാർ മേഖലയിൽ നിന്നുള്ള ലാഭത്തിന് വഴിയൊരുക്കും. നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുന്നതിനനുസരിച്ച് വിദ്യാഭ്യാസത്തിൽ നിങ്ങളുടെ ശ്രദ്ധ ശക്തമാക്കും. നിങ്ങളിൽ എഴുതാനുള്ള ഒരു പുതിയ ഹോബി വികസിച്ചേക്കാം. തീർത്ഥാടനത്തിന് പോകാൻ അവസരം ലഭിക്കും. നിങ്ങൾക്ക് എല്ലാ ജോലികളും പൂർണ്ണ ഭക്തിയോടും സത്യസന്ധതയോടും കൂടി ചെയ്യാണ് സാധിക്കും. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളോട് സഹകരിക്കും. ഇതിലൂടെ നിങ്ങളുടെ കരിയറിൽ നല്ല ഉയരങ്ങൾ കൈവരിക്കും. നിങ്ങളുടെ ജീവിതപങ്കാളിക്കും ഈ സംക്രമം നല്ലതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ വകുപ്പിൽ മാറ്റമുണ്ടായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...