Grah Gochar in September 2022: ജ്യോതിഷ പ്രകാരം, സൂര്യൻ, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ സെപ്റ്റംബർ മാസത്തിൽ സംക്രമിക്കും. ഈ ഗ്രഹങ്ങളെല്ലാം നിശ്ചിത ഇടവേളകളിൽ സഞ്ചരിക്കുകയും എല്ലാ 12 രാശികളെയും ബാധിക്കുകയും ചെയ്യുന്നു. സെപ്തംബർ മാസത്തിൽ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. അതിന്റെ നല്ലതും അശുഭകരവുമായ ഫലങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും. 2022 സെപ്റ്റംബറിൽ സൂര്യന്റെയും ബുധന്റെയും സംക്രമണം ബുധാദിത്യ യോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ബുധാദിത്യ യോഗത്തെ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതുകൂടാതെ സൂര്യനും ശനിയും ചേർന്ന് ഷഡാഷ്ടകയോഗവും രൂപം കൊള്ളും അത് ശുഭകരമല്ല.
Also Read: ശനി കൃപയാൽ ഈ 2 രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ നേട്ടങ്ങൾ!
സെപ്റ്റംബറിൽ ഈ ഗ്രഹങ്ങൾ സംക്രമിക്കും (These planets will be transiting in September)
>> സെപ്റ്റംബറിലെ ആദ്യത്തെ ഗ്രഹസംക്രമണം സെപ്റ്റംബർ 10 ന് നടക്കും. ഈ ദിവസം ബുധൻ കന്നിരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഒക്‌ടോബർ 2 വരെ ബുധൻ കന്നിരാശിയിൽതുടരും. അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. മേടം, ചിങ്ങം, ധനു, കുംഭം എന്നീ രാശിക്കാർക്ക് ബുധന്റെ സംക്രമണം ശുഭകരമായ സ്വാധീനം ചെലുത്തും. എന്നാൽ മറ്റ് രാശിക്കാർക്ക് കാര്യമായ ഫലമുണ്ടാകില്ല.
>> ശേഷം സെപ്റ്റംബർ 15ന് ശുക്രൻ ചിങ്ങത്തിൽ അസ്തമിക്കും. സന്തോഷവും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. 2022 സെപ്റ്റംബർ 15-ന് പുലർച്ചെ 02:29 നാണ് ബുധൻ അസ്തമിക്കുന്നത്. മേടം, ഇടവം, മകരം രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും.
Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
>> സെപ്റ്റംബർ 17 ന് സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും. ഇപ്പോൾ സൂര്യൻ സ്വന്തം രാശിയായ ചിങ്ങം രാശിയിലാണ് ഇനി അത് ബുധന്റെ രാശിയായ കന്നി രാശിയിൽ പ്രവേശിക്കും. ബുധൻ ഇതിനകം സ്വന്തം രാശിയിലായതിനാൽ ബുധൻ-സൂര്യൻ ഒരുമിച്ച് ഈ രാശിയിൽ ബുധാദിത്യയോഗം രൂപീകരിക്കും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ രാശിക്കാർക്ക് സൂര്യന്റെ ഈ രാശിമാറ്റം നല്ലതായിരിക്കും.
>> സെപ്തംബർ അവസാനവാരം അതായത് സെപ്തംബർ 24 ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും.24 ശനിയാഴ്ച രാത്രി 08:51 ന് ശുക്രൻ സംക്രമിക്കും, അത് എല്ലാ രാശികളിലും സ്വാധീനം ചെലുത്തും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...