Planets Retrograde: വ്യാഴവും ചൊവ്വയും വക്രഗതിയിലേക്ക്; 2025 ഈ രാശിക്കാർക്ക് ദുരിതം, നിങ്ങളുമുണ്ടോ?

2025ൽ വ്യാഴവും ചൊവ്വയും വക്ര​ഗതിയിൽ സഞ്ചരിക്കും. ഇത് മൂലം മൂന്ന് രാശികൾക്ക് പ്രതിസന്ധി കാലമായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 24, 2024, 04:02 PM IST
  • 2025ൽ വ്യാഴം ഇടവം രാശിയിലാണ് വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.
  • ചൊവ്വയുടെ വക്ര​ഗതിയിലുള്ള സഞ്ചാരം കർക്കടകം രാശിയിലാകും.
Planets Retrograde: വ്യാഴവും ചൊവ്വയും വക്രഗതിയിലേക്ക്; 2025 ഈ രാശിക്കാർക്ക് ദുരിതം, നിങ്ങളുമുണ്ടോ?
ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ​ഗ്രഹങ്ങളും മാറുന്നതനുസരിച്ച് 12 രാശികളെയും ബാധിക്കും.  ചില രാശികളെ ഈ ​ഗ്രഹ രാശിമാറ്റങ്ങൾ ദോഷകരമായി ബാധിക്കും. എന്നാൽ ചിലർക്ക് ഇത് ​ഗുണങ്ങളും നൽകും. 2025ലും സുപ്രധാനമായ ​ഗ്രഹമാറ്റങ്ങൾ സംഭവിക്കും. അതിലൊന്നാണ് വ്യാഴം, ചൊവ്വ എന്നീ ​ഗ്രഹങ്ങളുടെ വക്ര​ഗതിയിലുള്ള സഞ്ചാരം. 
 
2025ൽ വ്യാഴം ഇടവം രാശിയിലാണ് വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ചൊവ്വയുടെ വക്ര​ഗതിയിലുള്ള സഞ്ചാരം കർക്കടകം രാശിയിലാകും. ചൊവ്വയുടെ നീചരാശിയാണ് കർക്കടകം. ഈ രണ്ട് ​ഗ്രഹങ്ങളുടെയും വക്ര​ഗതിയിലുള്ള സഞ്ചാരം ചില രാശികൾക്ക് അനുകൂലമായിരിക്കില്ല. മൂന്ന് രാശികൾക്ക് സാമ്പത്തികമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടതായി വരും. ആരോ​ഗ്യപ്രശ്നങ്ങളും ഇവരെ അലട്ടും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 
 
മേടം രാശിക്കാർക്ക് 2025 ദുരിതകാലമായിരിക്കും. സുഖസൗകര്യങ്ങളും സന്തോഷവും കുറവായിരിക്കും. വീട്, കുടുംബം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധിയുമുണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസിലും വ്യക്തിജീവിതത്തിലും ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക. അനാവശ്യ ചെലവുകൾ മൂലം ധാരാളം ധന നഷ്ടം ഉണ്ടായേക്കും. ആരോ​ഗ്യകാര്യത്തിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. 
 
ഇടവം രാശിക്കാർ അടുത്ത വർഷം വളരെയധികം സൂക്ഷിക്കണം. നിങ്ങൾ ആ​ഗ്രഹിക്കാത്ത ഇടത്തേക്ക് സ്ഥലംമാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസിലും പ്രശ്നങ്ങൾ നേരിടും. സാമ്പത്തിക സ്ഥിതി മോശമാകും
 
ചിങ്ങം രാശിക്കാര്‍ക്ക് കഷ്ടതകള്‍ നിറഞ്ഞ വർഷമായിരിക്കും 2025. ജീവിതത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടതായി വന്നേക്കാം. ജോലിയില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. ജോലിഭാരം കൂടും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News