Lunar Eclipse 2021: 2021ലെ അവസാനത്തെ ചന്ദ്രഗ്രഹണം (Chandra Grahan 2021) ഇന്നലെ കഴിഞ്ഞു. എല്ലാ രാശികളിലും ഇത് നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തി. അതിന്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കാൻ ആളുകൾ മുൻകരുതലുകളും സ്വീകരിച്ചു.
എന്നാൽ ജ്യോതിഷ പ്രകാരം ഗ്രഹണം (Lunar Eclipse 2021) കഴിഞ്ഞാലും അതിന്റെ പ്രതികൂല ഫലം 15 ദിവസത്തേക്ക് തുടരും. ഇതുമൂലം ജനജീവിതത്തിൽ സ്തംഭനാവസ്ഥയാണ്.
നവംബർ 19 ന് നടന്ന ഈ ഗ്രഹണം അടുത്ത 15 ദിവസത്തേക്ക് അര ഡസൻ രാശിക്കാരെയും പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് ഈ രാശിക്കാർ ശ്രദ്ധിക്കണം.
ഈ രാശിക്കാർ സൂക്ഷിക്കുക
മേടം (Aries): ചന്ദ്രഗ്രഹണം കഴിഞ്ഞാലും മേടം രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പ്രശ്നം നിലനിൽക്കും. ബന്ധങ്ങളുടെ കാര്യത്തിലും ജാഗ്രത പാലിക്കുക. ടെൻഷൻ ഉണ്ടാകാം. കൂടുതൽ വെള്ളം കുടിക്കുക, ധ്യാനം ചെയ്യുക.
Also Read: Nature By Zodiac Sign: ഈ 4 രാശിക്കാർ വലിയ ധാർഷ്ട്യക്കാരാണ്
ഇടവം (Taurus): ഇടവം രാശിയിലായിരുന്നു ചന്ദ്രഗ്രഹണം. അതുകൊണ്ട് തന്നെ ഈ രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. അടുത്ത 15 ദിവസത്തേക്ക് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ആരോടും അമിതമായ അഭിനിവേശം ഉണ്ടാകരുത്.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കില്ല. ചെയ്യുന്ന ജോലിയും മുടങ്ങുന്നത് കാണാം. ടെൻഷൻ ഉണ്ടാകും. ബജറ്റ് നോക്കി ചെലവഴിക്കുക.
Also Read: Mantra Chanting Rules: ജപിക്കുമ്പോൾ ഇക്കാര്യം ഓർമ്മിക്കുക, ഈശ്വരകൃപ പെട്ടെന്ന് ലഭിക്കും
തുലാം (Libra): തുലാം രാശിക്കാരുടെ ആരോഗ്യം ശ്രദ്ധിക്കുക. അപകടങ്ങൾ ഉണ്ടാകാം, ജാഗ്രത പാലിക്കുക. അനാവശ്യമായ നിരാശ അനുഭവപ്പെടും. ബന്ധങ്ങളിലെ തെറ്റിദ്ധാരണകളും സംശയങ്ങളും ഒഴിവാക്കുക.
വൃശ്ചികം (Scorpio): ധനനഷ്ടം ഉണ്ടാകാം. സ്വത്ത് സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാം. പങ്കാളിത്തത്തിൽ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. മൂല്യം നഷ്ടപ്പെട്ടേക്കാം. നിക്ഷേപം ഒഴിവാക്കുക.
കുംഭം (Aquarius): ടെൻഷൻ വർദ്ധിക്കും. തിരക്ക് വർദ്ധിക്കും. സ്ഥാനം മാറിയേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. അനാവശ്യ ജോലികൾ നിന്നേക്കാം.