Gajakesari Yoga In Hartalika Teej: അഖണ്ഡ സൗഭാഗ്യത്തിനായിട്ടാണ് ഉത്തരേന്ത്യയിൽ സ്ത്രീകൾ ഹർത്താലിക തീജ് വ്രതം അനുഷ്ഠിക്കുന്നത്. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് ഹർത്താലിക തീജ് ആചരിക്കുന്നത്. ഈ വർഷം ഹർത്താലിക തീജ് 2023 സെപ്റ്റംബർ 18 ആയ ഇന്നാണ്. ഈ വർഷത്തെ ഹർത്താലിക തീജ് വ്രതത്തിൽ വളരെ ശുഭകരമായ യോഗങ്ങളുടെ അപൂർവ സംഗമം നടക്കുകയാണ്. ഇന്ന് രവിയോഗം, ഇന്ദ്രയോഗം, ഗജകേസരി യോഗ എന്നീ 3 യോഗങ്ങൾ ഇന്ന് രൂപപ്പെടും. ഈ ശുഭ യോഗങ്ങൾ 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ഈ ദിവസം വളരെ സന്തോഷകരമായിരിക്കും. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്തും ഭാഗ്യവും ലഭിക്കും.
Also Read: ശനി-ബുധൻ സംഗമം സൃഷ്ടിച്ചു ധനരാജയോഗം; ഈ രാശിക്കാരുടെ സമയം ഇന്ന് തെളിയും!
സെപ്തംബർ 17 ആയ ഇന്നലെ രാത്രി 11:08 ന് ചന്ദ്രൻ തുലാം രാശിയിൽ പ്രവേശിക്കും. വ്യാഴം മേട രാശിയിലാണ്. ഇങ്ങനെ ചന്ദ്രനും വ്യാഴവും തമ്മിലുള്ള 180 ഡിഗ്രി സംയോഗം മൂലം ഗജകേസരി യോഗമുണ്ടാകും. ഗജകേസരി യോഗം ഈ 3 നാളുകാർക്ക് അപാരമായ സമ്പത്ത് നൽകും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...
ഇടവം (Taurus): ടോറസ് രാശിക്കാർക്ക് ഹർത്താലിക തീജ് ദിനം വളരെ അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകുകയും ഇതിലൂടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവുകയും ചെയ്യും. കൂടാതെ, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ബിസിനസുകാരുടെ ലാഭം വർദ്ധിക്കും.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
കർക്കടകം (Cancer): ഹർത്താലിക തീജ് നാളിൽ രൂപപ്പെടുന്ന ഗജകേസരി യോഗം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് ഇവരുടെ നിക്ഷേപത്തിൽ നിന്ന് പ്രയോജനം ലഭിക്കും. വരുമാനം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് ധനേട്ടം ഉണ്ടാകും. വ്യാപാരം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സ്നേഹവും വർദ്ധിക്കും.
വൃശ്ചികം (Scorpio): ഹർത്താലിക തീജ് നാളിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഇവർക്ക് ഈ സമയം പ്രമോഷൻക്കും, ശമ്പളം വർദ്ധിക്കും, പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും, കഠിനാധ്വാനത്തിലൂടെ നല്ല ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...